സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചരിത്രമെഴുതാന്‍ കവിതാ ദേവി

വിമെന്‍ പോയിന്‍റ് ടീം

ലോക റെസ്ലിംഗില്‍ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യക്കാരിയായ കവിതാ ദേവി. ഈ മാസം അവസാനം നടക്കുന്ന വനിത ടൂര്‍ണമെന്റായ മേ യംഗ് ക്ലാസിക്കിലാണ് അവര്‍ പങ്കെടുക്കുക. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി റെസ്ലിംഗിലേക്ക് ചുവടുവയ്ക്കുന്നത്. ഡബ്ല്യു ഡബ്ല്യു ഇയിലെ ഏക ഇന്ത്യന്‍ വനിതയായ കവിതാ ദേവി യുവ കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്ന് ഇടിക്കൂട്ടിലെ സൂപ്പര്‍സ്റ്റാര്‍ സ്‌ട്രോമാന്‍ പറയുന്നു.

WWE യുടെ  വനിതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതയെന്ന ബഹുമതിയില്‍ അഭിമാനിക്കുന്നതായി കവിത പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ യശസ് ഉയര്‍ത്തുമെന്നും, നമ്മുടെ രാജ്യത്തെ മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.

2017-ലെ മേ യംഗ് ക്ലാസിക്കിലും കവിത പങ്കെടുത്തിരുന്നു. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 വനിതാ താരങ്ങളാണ് മത്സരത്തിനെത്തുന്നത്. ഇന്ത്യയില്‍ നിന്നും വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും, കവിതാ ദേവി ഉള്‍പ്പെടെയുള്ള പല മികച്ച താരങ്ങളേയും ലഭിച്ചുവെന്നും സ്‌ട്രോമാന്‍ പറയുന്നു. ‘ഡബ്ല്യുഡബ്ല്യുഇക്ക്‌ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. അവര്‍ ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഗുസ്തി വിനോദ പരിപാടിയാക്കി മാറ്റാന്‍ അവര്‍ ഞങ്ങളെ ഒരുപാട് സഹായിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്ടിനന്റല്‍ റെസ്ലിംഗ് എന്റര്‍ടെയ്‌ന്മെന്റില്‍ വെല്ലുവിളി നടത്തിയ ബി ബി ബുള്‍ ബുള്‍ എന്ന വനിതാ റെസ്ലറെ മലര്‍ത്തിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കവിത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സല്‍വാര്‍ ധരിച്ച് എതിരാളിയെ മലര്‍ത്തിയടിച്ച കവിതയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും