സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പെരുമ്പാവൂര്‍ ഇടത്തിക്കാടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

വിമെന്‍ പോയിന്‍റ് ടീം

പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍  കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത്  കൊന്നു. വാഴക്കുളം എംഇഎസ്  കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിഅന്തിനാട്ട്‌ വീട്ടിൽ തമ്പിയുടെ മകൾ  നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാൾ മുർഷിദാബാദ്‌ സ്വദേശി ബിജുവാണ്‌ പിടിയിലായത്‌. നിമിഷയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ കൊല നടത്തിയത്‌. 

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു അയല്‍വാസികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് അയല്‍വാസികള്‍ക്ക് കുത്തേറ്റത്. പൊലീസ്‌  മേൽനടപടികൾ സ്വീകരിച്ചു . 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും