സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ പി ശാന്ത ടീച്ചര്‍ തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍

വിമെന്‍ പോയിന്‍റ് ടീം

തിരൂര്‍  നഗരസഭാ വൈസ്  ചെയര്‍പേഴ്‌സണലായി  കെ പി ശാന്ത ടീച്ചര്‍  തെരഞ്ഞെടുക്കപ്പെട്ടു. 18നെതിരെ 19 വോട്ടുകള്‍ക്ക് ലീഗിലെ പി ഐ റഹിയാനത്തിനെ പരാജയപ്പെടുത്തിയാണ് കെ പി ശാന്ത ടീച്ചര്‍ വൈസ് ചെയര്‍പേഴ്‌സണലായി  തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ ധാരണയെ തുടര്‍ന്ന് കെ മുനീറ രാജി വെച്ചതിനെ തുടര്‍ന്നാണ്  തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

28 ാം വാര്‍ഡ് കൗണ്‍സിലറാണ് കെ പി ശാന്ത ടീച്ചര്‍. സിപിഐ തെക്കുംമുറി ബ്രാഞ്ചംഗവും, മഹിളാസംഘം തിരൂര്‍ മണ്ഡലം കമ്മറ്റിയംഗവുമാണ്.

തെരഞ്ഞെടുപ്പിന് ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ജില്ലാ ഓഫീസര്‍ ഉപേന്ദ്രന്‍ നേതൃത്വം നല്‍കി.മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും