സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഉദയകുമാറിന്റെ അമ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

വിമെന്‍ പോയിന്‍റ് ടീം

ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ  മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഓഫീലെത്തിയാണ് പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട്  ചെയ്ത സഹായത്തിന് ഉദയകുമാറിന്റെ അമ്മ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. തുടര്‍ന്നും എല്ലാ പിന്തുണയും പ്രഭാവതിയമ്മക്ക് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കഴിഞ്ഞ ദിവസമാണ് പ്രഭാവതിയമ്മയുടെ ഏക മകന്‍ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊന്ന കേസില്‍ വിധിവന്നത്. കുറ്റക്കാരായ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും