സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പീഡിപ്പിച്ചത് സൈനികന്‍ഃ ഹന്ദ്‌വാര പെണ്‍കുട്ടി

വിമെൻ പോയിന്റ് ടീം

തന്നെ പീഡിപ്പിച്ചത് സൈനികന്‍ തന്നെയെന്ന് ഹന്ദ്‌വാര പെണ്‍കുട്ടി. പ്രദേശത്തെ ആണ്‍കുട്ടികള്‍ പീഡിപ്പിച്ചുവെന്ന് പൊലീസ് തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ നിര്‍ബന്ധപൂര്‍വ്വം പൊലീസ് കള്ളംപറയിപ്പിക്കുകയായിരുന്നു. പൊലീസ് തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
27 ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് മോചിപ്പിച്ചിരുന്നത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങവെ ഹന്ദ്‌വാരയിലെ പൊതു ടോയ്‌ലറ്റിന് സമീപത്ത് വെച്ച് സൈനികന്‍ പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ അഞ്ച് നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു.
മകള്‍ക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും മൊഴിയെടുക്കുമ്പോള്‍ മകള്‍ തനിച്ചായിരുന്നുവെന്നും മാതാവ് പറഞ്ഞു. തങ്ങളെ അറിയിക്കാതെയാണ് മകളെ കസ്റ്റഡിയിലെടുത്തതെന്നും മുഖം മറക്കാതെ സംസാരിക്കുന്ന മകളുടെ വീഡിയോ സൈന്യം പുറത്തു വിട്ടത് തിരിച്ചറിയാന്‍ കാരണമായെന്നും പെണ്‍കുട്ടിയുടെ മാതാവ്  നേരത്തെ മാധ്യമങ്ങളോട് പരഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും