സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്മയുമൊത്തൊരു ബൈക്ക് യാത്ര

വിമെന്‍ പോയിന്‍റ് ടീം

കൂട്ടുകാരോടൊപ്പവും കാമുകിയോടൊപ്പവും ഭാര്യയോടൊപ്പവുമൊക്കെ വലിയ യാത്രകള്‍ പോയവരുടെ കഥകള്‍ നമ്മള്‍ നിരവധി വായിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം അമ്മയോടൊപ്പം വാരണസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തുദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണൻ എന്ന ചെറുപ്പക്കാരന്‍റെ യാത്രകള്‍ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.അറുപതാം വയസില്‍ മകനൊപ്പം തൃശൂര്‍ക്കാരി ഈ അമ്മ  ബുള്ളറ്റില്‍ ഒരു ഹിമാലയന്‍ യാത്ര.

പ്രായമായ അമ്മയുടെയോ, അച്ഛന്‍റെയോ ഇഷ്ടങ്ങളോ സന്തോഷങ്ങളോ പലരും തിരക്കാറില്ല. ആരോഗ്യം മോശമായിരിക്കും അഡ്ജസ്റ്റ് ചെയ്യാനാകില്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞ് വളരെ അടുത്തുള്ള യാത്രയില്‍ പോലും അവരെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ഈ മകന്‍റെ കുറിപ്പ് വായിക്കണം.

വീട്ടിലെ അടുക്കളയിലെ പുകക്കുള്ളിൽ പെട്ടു പോകുന്ന... അല്ലെങ്കിൽ വയസ്സാകുമ്പോൾ പലരും മറന്നു പോകുന്ന ആ രണ്ടക്ഷരം "അമ്മ" , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ .... എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളിൽ എനിക്കിനിയൊരു സ്വർഗ്ഗമില്ലെന്ന് പറഞ്ഞാണ് ശരത്ത് അമ്മയുമൊത്തുള്ള യാത്ര പങ്കുവച്ചിരിക്കുന്നത്.

റോത്തംഗ് പാസിൽ ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തിൽ തുള്ളിച്ചാടിയായ അമ്മ ഗീത രാമചന്ദ്രനിൽ ആ പഴയ 18 കാരിയായ ഗീതയെ എനിക്ക് കാണുവാൻ സാധിച്ചെന്നും എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുവെന്നുപറഞ്ഞാണ് ശരത് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 
ശരത്ത് കൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

അന്നൊരു ഫെബ്രുവരി 14, എന്റെ മറ്റ് സുഹൃത്തുക്കളിൽ നിന്നും എനിക്ക് വ്യത്യസ്തമായൊരു ദിവസം...... ഇന്ത്യയിലെ പുരാതന നഗരമായ കാശിയിലെ ഗാട്ടിലൂടെ അമ്മയുടെ കൈ പിടിച്ച് നടക്കുമ്പോൾ.... അലറാം അടിച്ചത് കേട്ട് നോക്കുമ്പോൾ 5 മണി... അല്പനേരം ഹൃദയനാഥൻ വടക്കുംനാഥനെ ധ്യാനിച്ചു ശേഷം Trip advisor നോക്കിയപ്പോൾ ടിക്കറ്റ് റേറ്റ് കുറവാണ് ഉടനെ തന്നെ ഞങ്ങൾ രണ്ടാൾക്കും ടിക്കറ്റ് ബുക്ക് ചെയ്തു . ബാഗ് എല്ലാം പാക്ക് ചെയ്ത ശേഷം അമ്മയോട് പറഞ്ഞു. അമ്മ പണ്ടേ റെഡിയാണേ


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും