സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബംഗാളിലെ ആർട‌് ഗ്യാലറിയിൽ ലിനിയും

വിമെന്‍ പോയിന്‍റ് ടീം

ബംഗാളിലെ ആർട‌് ഗ്യാലറിയിൽ സ‌്നേഹഭാവങ്ങൾ നിറഞ്ഞ ബുദ്ധന്റെ ചിത്രങ്ങളുടെ കൂട്ടത്തിൽ കണ്ണീർച്ചിത്രമായി  ലിനിയും.  ബംഗാളിലെ അക്കാദമി ഓഫ‌് ഫൈൻ ആർട‌്സ‌് സെൻട്രൽ ലൈബ്രറിയിൽ നടക്കുന്ന  കോഴിക്കോട‌് പേരാമ്പ്ര സ്വദേശി അഭിലാഷ‌് തിരുവോത്തിന്റെ  ബുദ്ധചിത്രങ്ങളുടെ പ്രദർശനത്തിലാണ‌് നിപാ വൈറസിനോട‌് പൊരുതി ജീവത്യാഗം ചെയ‌്ത സിസ്‌റ്റർ ലിനിയുടെ പോർട്രെയ‌്റ്റുമുള്ളത‌്.

  ബുദ്ധന്റെ നിർവാണവും സ‌്നേഹഭാവങ്ങളും പ്രമേയമാക്കിയുള്ള ചിത്രങ്ങൾ നോക്കി കാണികൾ നീങ്ങുമ്പോൾ  അതിൽനിന്നും  വിഭിന്നമായി ലിനിയുടെ  ദൈന്യമുഖം കാണുമ്പോൾ ഗ്യാലറിയിലെത്തുന്ന ആസ്വാദകർ ഈ ചിത്രത്തിനു മുന്നിൽ അൽപ്പനേരം സംശയത്തോടെ നിൽക്കും.  പിന്നീട‌്  ഇതാരാണെന്ന‌് ചിത്രകാരനോട‌് ചോദിക്കും.  കഴിഞ്ഞ മെയ‌് മാസത്തിൽ കോഴിക്കോട്ടുണ്ടായ  നിപാ വൈറസ‌് ബാധയിൽ  മരിച്ച ആരോഗ്യ പ്രവർത്തകയാണെന്ന‌് അഭിലാഷ‌്  പറഞ്ഞു കൊടുക്കും. എല്ലാം കേട്ടുകഴിയുമ്പോൾ ഒരു നിമിഷം മൗനാഞ‌്ജലിയർപ്പിച്ചാണ‌് പ്രേക്ഷകർ മടങ്ങുന്നതെന്നും അഭിലാഷ‌് പറഞ്ഞു.  മരണ വൈറസായ നിപായെ  ബംഗാളികൾക്ക‌്   പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം 2001ലും 2007ലും രണ്ട‌ു തവണ ഈ വൈറസിന്റെ ആക്രമണത്തിനിരയായി 52 പേർ ഇവിടെ മരിച്ചിട്ടുണ്ട‌്.

  കഴിഞ്ഞ 13നാണ‌് അഭിലാഷിന്റെ ചിത്രപ്രദർശനം ഇവിടെ തുടങ്ങിയത‌്. പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിലെ നേഴ‌്സ‌് ലിനി സജീഷിനാണ‌് ഈ ചിത്രപ്രദർശനം ചിത്രകാരൻ സമർപ്പിച്ചത‌്. ലിനിയുടെ കുടുംബത്തിന‌് കേരള സർക്കർ 10 ലക്ഷം രൂപയും ഭർത്താവിന‌് ജോലിയും വാഗ‌്ദാനം ചെയ‌്തിട്ടുണ്ട‌്‌. ഇൗ കഥകളൊക്കെ ബംഗാളികൾ വളരെ കൗതുകത്തോടെയാണ‌് കേൾക്കുന്നതെന്നും അഭിലാഷ‌് ‌ പറഞ്ഞു.

  86 ബുദ്ധ ചിത്രങ്ങളാണ‌് പ്രദർശനത്തിലുള്ളത‌്. ജാതി മത വിദ്വേഷങ്ങൾ അപരന്റെ നെഞ്ച‌ുപിളർക്കുന്ന കാലത്ത‌് ബുദ്ധന്റെ സ‌്നേഹമാണ‌്   പരിഹാരം എന്ന അർഥത്തിലാണ‌് അഭിലാഷ‌ിന്റെ  ചിത്രപ്രദർശനം. മുനിസിപ്പൽ  കമീഷണർ മലയാളിയായ ബിജിൻ കൃഷ‌്ണയും വിശ്വഭാരതി ശാന്തിനികേതനിലെ ഗവേഷക സൂര്യ തിരുവോത്തുമാണ‌് ചിത്രപ്രദർശനം നടത്താനുള്ള സൗകര്യമൊരുക്കിയത‌്. കൊൽക്കത്ത പുരോഗമന കലാസാഹിത്യ സംഘം, കൈരളി സമാജം എന്നീ സംഘടനകളുടെയും സഹകരണമുണ്ട‌്.

രസതന്ത്രം അധ്യാപകൻ കൂടിയായ അഭിലാഷ‌് നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും