സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം: ഒരു വൈദികന്‍ കീഴടങ്ങി

വിമെന്‍ പോയിന്‍റ് ടീം

കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ ജോബ് മാത്യു വൈദികന്‍ കീഴടങ്ങി. കൊല്ലത്തെ ഡി വൈ എസ് പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാണ് കീഴടങ്ങലെന്നാണ് റിപ്പോര്‍ട്ട്.

മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുമ്പസാര രഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും , ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു. പരാതി സ്വീകരിച്ച സഭാ നേതൃത്വം, ആരോപണ വിധേയരായ അഞ്ച് വൈദികന്‍മാരെയും താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തു. എന്നാല്‍ ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും