സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

റോഡ് റോളറിൽ ലൈസൻസ് നേടുന്ന സംസ്ഥാനത്തെ ആദ്യ വനിത

വിമെന്‍ പോയിന്‍റ് ടീം

2016-ലാണ് ആദ്യമായി റോഡ് റോളറിൽ ഷിനി ഒരു കൈ നോക്കുന്നത്. എറണാകുളം കാക്കനാട് കൃഷിവകുപ്പിനു കീഴിലുള്ള കർമസേനയിലും അഗ്രോ സർവീസ് സെന്ററിലും ഡ്രൈവിംഗ് പരിശീലകയായി ഒരു വർഷം ജോലി ചെയ്തിരുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ തന്റെ ഒരു ശിഷ്യൻ റോഡ് റോളർ ഓടിക്കുന്നുണ്ടെന്നറിഞ്ഞു. ഡ്രൈവിംഗ് വല്ലാത്തൊരു ക്രേസ് ആയി മനസ്സിൽ കൊണ്ടുനടക്കുന്ന ഷിനി ഉടനെ ശിഷ്യനെ തന്റെ ആഗ്രഹമറിയിച്ചു. അങ്ങനെ ശിഷ്യനായ ബേബി ചേട്ടൻ ഒരു ദിവസത്തേക്ക് റോഡ് റോളറിൽ ഷിനിയുടെ ഗുരുവായി. അന്നത്തെ ഒരു ദിവസത്തെ പരിശീലനം കൊണ്ട് റോഡ് റോളറിനെ ഷിനി തന്റെ വരുതിയിലാക്കി. ഒറ്റ ദിവസം കൊണ്ട് നേടിയ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഒരു മാസം മുൻപ് റോഡ് റോളറിന്റെ ലൈസൻസിനായി ഷിനി അപേക്ഷ നൽകിയതും ലൈസൻസ് നേടിയെടുത്തതും. എറണാകുളം നോർത്ത് പറവൂർ തത്തപ്പിള്ളിയിൽ സദാശിവന്റേയും ദേവിയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ഷിനി. നോർത്ത് പറവൂർ കരിമാളൂർ തട്ടാംപടിയിൽ താന്തോന്നിക്കൽ വീട്ടിൽ ടി.എം വിനോദിന്റെ ഭാര്യയും.അച്ഛനായിരുന്നു തന്റെ ആദ്യഗുരുവെന്ന് ഷിനി.

മലമ്പുഴ സർക്കാർ ഐ.ടി.ഐയിൽ ട്രാക്ടർ മെക്കാനിക്ക് കോഴ്സ് ചെയ്യുന്ന ഷിനി ബസ്, ലോറി, കൊയ്ത്തുയന്ത്രം, മെതിയന്ത്രം, ജെ.സി.ബി എന്നിവയും ഓടിക്കും. റോഡ് റോളറിന് പുറമെ ട്രാക്ടർ വിത്ത് ട്രെയ്‌ലർ, ക്രയിൻ എന്നിവയുടെ ടെസ്റ്റും ജൂലൈ രണ്ടിന് വിജയകരമായി പൂർത്തിയാക്കി ലൈസൻസ് നേടി. റോഡ് റോളർ ഓടിക്കുന്ന ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഷിനിയുടെ പരിശീലകനും 34 വർഷം പി.ഡബ്ല്യു.ഡിയിൽ റോഡ് റോളർ ഡ്രൈവറുമായിരുന്ന കെ. മുത്തുകകൃഷ്ണൻ പറയുന്നു. മോട്ടോർ വാഹന വകുപ്പിലും റോഡ് റോളർ ലൈസൻസിനായി ഇതേവരെ ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പും പറയുന്നു.സർക്കാർ ജോലി സംഘടിപ്പിക്കണം. പിന്നെ 14 വീലുള്ള കണ്ടെയ്നർ ഓടിക്കണം. പറ്റുമെങ്കിൽ ട്രെയിനും. ഷിനിയുടെ ആഗ്രഹങ്ങൾ നീളുകയാണ്..ഏഴിലും രണ്ടിലും പഠിക്കുന്ന അമൽ, വിമൽ എന്നിവർ മക്കളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും