സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇനി ആ സീരിയലില്‍ അഭിനയിക്കില്ല; ഗുരുതര ആരോപണങ്ങളുമായി നിഷ സാരംഗ്

വിമെന്‍ പോയിന്‍റ് ടീം

ഉപ്പും മുളകും സീരിയല്‍ സംവിധായകനെതിരെ നടി നിഷാ സാരംഗ്. കഴിഞ്ഞ കുറേ കാലങ്ങളായി സംവിധായകനില്‍ നിന്ന് വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് നിഷ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

തന്നോട് മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കിയിരുന്നു.  ഇതോടെ തന്നോട് വിരോധം ആയെന്നും പിന്നീട് സെറ്റില്‍ മാനസികമായി  പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞു. സീരിയലിലെ നായകന്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും സംവിധായകന്റെ  സ്വഭാവത്തിന് മാറ്റം ഉണ്ടായില്ലെന്നും നിഷ പറഞ്ഞു. 

സ്വകാര്യ  ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് 'ഉപ്പും മുളുകും'.ഏറെ ജനപ്രിയമായ സീരിയലിന് ആരാധകര്‍ ഏറെയുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും