സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച സ്‌കൂള്‍ സര്‍ക്കുലര്‍ വിവാദത്തില്‍

വിമെന്‍ പോയിന്‍റ് ടീം

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ചുകൊണ്ടുള്ള സ്‌കൂള്‍ മാനേജുമെന്റിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍. പൂനെയിലെ എം ഐടി വിശ്വവാഹിനി ഗുരുകുല്‍ സ്‌കൂളാണ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ഥിനികളുടെ അടിവസ്ത്രങ്ങള്‍ തൊലിയുടെ നിറത്തിന് സമാനമായ നിറമായിരിക്കണമെന്നാണ് സര്‍ക്കുലറിലെ വിവാദ പരാമര്‍ശം. കൂടാതെ പെണ്‍കുട്ടികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് പ്രത്യേക സമയവും സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കുലര്‍ വിവാദമായതോടെ മാനേജ്‌മെന്റിന്റെ നടപടിയില്‍ ഇതിനോടകം തന്നെ വ്യാപക പ്രതിഷധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അധികൃതരുടെ നടപടി കുട്ടികളെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പുതിയ ഹാന്‍ഡ് ഡയറിയിലാണ് വിവാദ പരാമര്‍ശം ഉള്ളത്. സഭവം ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സര്‍ക്കുലറില്‍ പറയുന്ന ശുചി മുറി ഉപയോഗത്തിലെ നിബന്ധന കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

എന്നാല്‍ അരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ള സമയങ്ങളില്‍ അധ്യാപകരുടെ അനുവാദത്തോടുകൂടി വിദ്യാര്‍ഥികള്‍ക്ക് ശുചിമുറി ഉപയോഗിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്. വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കുലറില്‍ പ്രതേക അജണ്ടകള്‍ ഇല്ലെന്നും ചില മുന്‍ അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് എം ഐടി വിശ്വ വാഹിനി ഗുരുകുല്‍ സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. ഇത്തരം അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ അനാവശ്യ കമന്റുകളില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെടുമെന്നും ഇവര്‍ പറയുന്നു.

അതേസമയം, സംഭവം വിവാദമായതോടെ സര്‍ക്കുലറിനെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര പ്രൈമറി വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഇതിനായി പൂനൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ഉത്തരവ് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും