സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒ വി വിജയന്‍ മൃദു ഹിന്ദുത്വവാദിയെന്ന് സക്കറിയ; വേദിയില്‍ വച്ചു തന്നെ തിരുത്തി ഒ വി ഉഷ

വിമെന്‍ പോയിന്‍റ് ടീം

പ്രശസ്ത സാഹിത്യ കാരന്‍ ഒവി വിജയന്‍ ഇടക്കാലത്ത് മൃദു ഹിന്ദുത്വ നിലപാടുകള്‍ കൈക്കൊണ്ടിരുന്നെന്ന സാഹിത്യകാരന്‍ സക്കറിയ. ഒവി വിജയന്‍ ജന്മദിനത്തോടനുബന്ധിച്ച് തസ്രാക്കില്‍ സഘടിപ്പിച്ച മധുരം ഗായതി എന്ന പരിപാടിയിലായിരുന്നു സക്കറിയയുടെ പരാമര്‍ശം. എന്നാല്‍ സക്കറിയയുടെ നിലപാടിനെ വേദിയില്‍ വച്ചു തന്നെ ഒ വിവിജയന്റെ സഹോദരി ഒവി ഉഷ തിരുത്തുകയും ചെയ്തു.

ഒവി വിജയന്റെ എഴുത്തുകളെ ഇഷ്ടപ്പെടുമ്പോഴും ഇടക്കാലത്ത അദ്ദേഹം സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍ രാഷ്ട്രീയ പരമായി എതിര്‍ക്കാന്‍ കാരണമായി. ആര്‍എസ്എസ് അനുകൂല സംഘടന നല്‍കിയ പുരസ്‌കാരം ഒവി സ്വീകരിക്കാന്‍ പാടില്ലായിരുന്നെന്നുമായിരുന്നു സക്കറിയയുടെ പരാമര്‍ശം. എന്നാല്‍ പ്രസംഗം തുടരുന്നതിനിടെ തന്നെ ഒ വി ഉഷ ഇടപെടുകയായിരുന്നു.

ഒവി വിജയന്‍ ഒരിക്കലും വര്‍ഗീയ വാദി ആയിരുന്നില്ലെന്നും ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്ത മകന്‍ മതം മാറുന്നതിനെ സന്തോഷത്തോടെ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം എന്നുമായിരുന്നു എഴുത്തുകാരി കൂടിയായ ഒ വി ഉഷയുടെ പ്രതികരണം. വിജയന്റെ ആശങ്ങളെ അംഗീകരിച്ചാണ് സംഘടന പുരസ്‌കാരം നല്‍കിയത്. അതില്‍ വര്‍ഗ്ഗീയത കാണേണ്ട ആവശ്യമില്ല. കരുണാകര ഗുരുവിന്റെ ആരാധകനായിരുന്നു അദ്ദേഹം എന്നും അവര്‍ പ്രതികരിച്ചു. ഒ വി ഉഷക്ക് പിന്തുണയുമായി പിന്നീട് സംസാരിച്ച നിരൂപകന്‍ ആഷാ മേനോന്‍, കവി മധുസൂദനന്‍ നായര്‍ എന്നിവരും രംഗത്തെത്തി.

അതസേമയം ഒവി വിജയന്‍ വര്‍ഗീയ വാദിയാണ് എന്നല്ല ഉദ്ദേശിച്ചതെന്നും, പുരസ്‌കാരം നിരസിക്കാന്‍ സാധിച്ചില്ലെന്നാണ് പറഞ്ഞതെന്നും സക്കറിയ വിശദീകരിച്ചു. വര്‍ഗ്ഗീയവാദികള്‍ വന്‍ തുക നല്‍കാമെന്ന വാഗാദാനം ചെയ്താലും അവരുടെ പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല. ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്രം എന്നിവ തന്നെ പഠിപ്പിച്ചത് ഒ വി വിജയനാണ്, പക്ഷേ അദ്ദേഹത്തിന് നിലപാടുകളില്‍ ചിലസമയം ഇടര്‍ച്ചവന്നതായും സക്കറിയ വിശദ്ധീകരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും