സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മധുവിന്റെ സഹോദരി ചന്ദ്രിക ഇനി നീതി നടപ്പാക്കും

വിമെന്‍ പോയിന്‍റ് ടീം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റ സഹോദരി ഇനി നീതിയുടെ കാവലാളാവും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 70 യുവതീ യുവാക്കളെ സിവില്‍ പോലിസ് ഉദ്യോഗസ്ഥരാക്കി നിയമിക്കപ്പെടുമ്പോള്‍ അതില്‍ ഒരാള്‍ മധുവിന്റെ സോഹോദരി ചന്ദ്രികയാണ്. ഇവരുടെ നിയമനത്തിനുള്ള ഉത്തരവിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അനുമതി നല്‍കി.

പാലക്കാട് ജില്ലയില്‍ തന്നെയാണ് ചന്ദ്രികയുടെ നിയമനം. മധുവിന്റെ കൊലപാതകം നടന്ന അടുത്ത ദിവസങ്ങളിലായിരുന്നു ചന്ദ്രികയുടെ പരീക്ഷ. ജില്ലാ റാങ്ക് പട്ടികയില്‍ അഞ്ചാമതായി ചന്ദ്രികയും ഉണ്ടായിരുന്നു. കൊലപാതകം നടന്ന് ഒരുമാസത്തിനകം സിവില്‍ പോലിസ് ഓഫിസറായി ചന്ദ്രികയ തിരഞ്ഞെടുത്തതായുള്ള അറിയിപ്പും ലഭിച്ചിരുന്നു.

കഴിഞ്ഞ ഫ്രബ്രുവരി 22 നാണ് മോഷണ കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദിച്ച ശേഷം പോലിസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോവും വഴിയായിരുന്നു മരണം. സംഭവത്തില്‍ 16 പ്രതികളാണുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും