സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

താരസംഘടന ആണധികാരകൂട്ടമായി മാറരുത്.: ബൃന്ദ കാരാട്ട്‌

വിമെന്‍ പോയിന്‍റ് ടീം

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടനയായ അമ്മ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിനിമാസംഘടന ആണധികാരകൂട്ടമായി മാറരുത്. ജനാധിപത്യ വിരുദ്ധവും പുരുഷാധിപത്യം നിറഞ്ഞതുമായ പ്രവര്‍ത്തനത്തില്‍ നിന്ന് ചലച്ചിത്ര സംഘടന പിന്മാറണം.  സ്ത്രീവിരുദ്ധമായ നിലപാട് ഉടന്‍ തിരുത്തണം വണ്ടൂരില്‍ ഇഎംഎസിന്റെ ലോകം ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്ത് ബൃന്ദ പറഞ്ഞു. 
 
ജനാധിപത്യ മൂല്യങ്ങളിലും പുരോഗമന ചിന്തയിലും മാതൃകയായ കേരളീയസമൂഹത്തിന് അവഹേളനമാണ് താരസംഘടനയുടെ നടപടി. എങ്ങനെയാണ് ചലച്ചിത്ര കൂട്ടായ്മക്ക് ഇത്തരമൊരു സ്ത്രീവിരുദ്ധ തീരുമാനം എടുക്കാന്‍ സാധിച്ചത്.  ഇരയായ നടിക്ക് നീതി ലഭ്യമാക്കണം. അത്രമാത്രം പോര പ്രതിയായ നടനെതിരുമാകണം നിലപാട്.
 
ജനാധിപത്യമെന്നാല്‍ വോട്ട് മാത്രമല്ല, നിലപാടുകളുമാണ്. സ്ത്രീ നീതിയെന്നാല്‍ നിയമപരമായ സഹായം നല്‍കുന്നതിലൊതുങ്ങുന്നില്ല. പിന്തുണയും ഐക്യദാര്‍ഢ്യവുമായി അവരോടൊപ്പം നിലകൊള്ളലാണ്. പുരോഗമജനാധിപത്യ ചിന്താഗതിക്കാരായ എല്ലാവരും താരസംഘടനയുടെ ഈ തീരുമാനത്തെ യോജിച്ചെതിര്‍ക്കണം.  ആള്‍ക്കൂട്ടക്കൊലയും താരസംഘടനയുടെ  നിലപാടുമെല്ലാം കേരളീയ പുരോഗമനസമൂഹത്തിന് ചേരുന്നതല്ലെന്നും ബൃന്ദ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും