സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപി എംപി അഴുക്ക്ചാലില്‍ വീണ് പരുക്കേറ്റു

വിമെൻ പോയിന്റ് ടീം

സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തീര്‍ക്കാനെത്തിയ ബിജെപി എംപിക്ക് അഴുക്ക്ചാലില്‍ വീണ് പരുക്കേറ്റു. ഗുജറാത്തിലെ ജാംനഗറില്‍ നിന്നുള്ള എംപി പൂനംബെന്‍ ഹേമത്ഭായിക്കാണ് എട്ടടിയോളം താഴ്ച്ചയുള്ള ഓവുചാലില്‍ വീണ് പരുക്കേറ്റത്.

എംപിയും മറ്റുള്ളവരും അഴുക്ക്ചാലിന് മുകളിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ആവരണത്തിന് മുകളില്‍ നിന്നാണ് സംസാരിച്ചിരുന്നത്. ദ്രവിച്ചിരുന്ന ആവരണം തകര്‍ന്നാണ് എംപിയും മറ്റുള്ളവരും അഴുക്ക്ചാലിലേക്ക് വീണത്. വീഴ്ച്ചയില്‍ എംപിയുടെ കാലിന് പരുക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും