സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എ ആർ സിന്ധു സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സിഐടിയു മലയാളി വനിതാ നേതാവ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍. കോട്ടയം പാല സ്വദേശി എ.ആര്‍. സിന്ധുവിനെയാണ് കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്. അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സിന്ധു.കോട്ടയം പൊൻകുന്നം സ്വദേശിയാണ്‌ എ ആർ സിന്ധു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ സജീവ രാഷ്‌ട്രീയത്തിലെത്തിയത്‌. വാഴൂർ എൻഎസ്‌എസ്‌ കോളേജ്‌ വിദ്യാർഥിയായിരുന്ന കാലം മുതൽ എസ്‌എഫ്‌ഐയിൽ സജീവമായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ്‌ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ്‌ എ ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറിയാണ്‌. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്‌ എ ആർ സിന്ധു.  
സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും