സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആകാരവടിവ് നഷ്ടപ്പെടുമെന്ന ഭയത്താല്‍ നഗരങ്ങളിലെ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: ആനന്ദിബെന്‍ പട്ടേല്‍

വിമെന്‍ പോയിന്‍റ് ടീം

ആകാരവടിവ് നഷ്ടപ്പെടുമെന്ന ഭയത്താല്‍ നഗരങ്ങളിലെ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നുവെന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍.

‘ഇന്ന് നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ വിശ്വസിക്കുന്നത്, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടിയാല്‍ തങ്ങളുടെ ആകാരവടിവ് നഷ്ടപ്പെടുമെന്നാണ്. അതുകൊണ്ട് അവര്‍ കുഞ്ഞുങ്ങള്‍ക്ക് കുപ്പിപാല്‍ കൊടുക്കാന്‍ തുടങ്ങും.’ ഇന്‍ഡോറിലെ കാഷിപുരിയില്‍ ഒരു അംഗനവാടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുഞ്ഞുങ്ങള്‍ക്ക് കുപ്പിപാല്‍ ശീലിപ്പിക്കുന്നതോടെ അവരുടെ ഭാവി ജീവിതവും ശിഥിലമാകുന്നു. നവജാത ശിശുവിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ട ഭക്ഷണശീലത്തെക്കുറിച്ചും ആനന്ദി ബെന്‍ പട്ടേല്‍ സംസാരിച്ചു.ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താവാകാന്‍ ഓരോ ഗര്‍ഭിണിയും അടുത്തുള്ള അംഗനവാടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, പഴയ വിറക് അടുപ്പുകളിലെ പുകയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോചനം നല്‍കാന്‍ വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി പരമാവധി വനിതകള്‍ പ്രയോജനപ്പെടുത്തണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും