സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വീടു വെച്ച് തരാമെന്നു പറഞ്ഞ് മുസ്ലിം ലീഗ് വണ്ടിച്ചെക്കുകൾ തന്നു: രോഹിത് വെമുലയുടെ അമ്മ

വിമെന്‍ പോയിന്‍റ് ടീം

രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മുസ്ലിം ലീഗ് തനിക്ക് വീട് വെച്ചു തരാമെന്ന വ്യാജവാഗ്ദാനം നൽകിയെന്ന് രോഹിത് വെമുലയുടെ അമ്മ. 2016 ജനുവരിയിൽ രോഹിത് വെമുല മരിച്ചപ്പോൾ വീടു വെക്കാൻ 20 ലക്ഷം തരാമെന്നു പറഞ്ഞ് മുസ്ലിം ലീഗ് പറ്റിച്ചെന്നാണ് രാധിക വെമുലയുടെ ആരോപണം. ഈ വാഗ്ദാനം നൽകി മാധ്യമങ്ങളിൽ ഇടം നേടിയതല്ലാതെ പണം നൽകുകയുണ്ടായില്ലെന്ന് രാധിക വെമൂലയെ ഉദ്ധരിച്ച് ന്യൂസ്മിനിറ്റ്.കോം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴും വാടകവീട്ടിലാണ് രോഹിത് വെമുലയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കഴിയുന്നത്.

തങ്ങൾ സാമ്പത്തികമായി ഏറെ താഴ്ന്നു നിൽക്കുന്നവരാണെന്ന് അറിഞ്ഞാണ് കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ തന്നെ വന്നു കണ്ട് വാഗ്ദാനം നൽകിയതെന്നും രാധിക പറഞ്ഞു. പക്ഷെ, അത് വെറും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയായിരുന്നുവെന്നും വീട് വെച്ചു തരാൻ അവർക്ക് പരിപാടിയുണ്ടായിരുന്നില്ലെന്നും രാധിക വിശദീകരിച്ചു.

രാധിക വെമുലയ്ക്ക് വീടു വെച്ച് നൽകാനായി കൊപ്പുരവൂരു എന്ന സ്ഥലത്ത് ഭൂമി കണ്ടു വെച്ചിട്ടുണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തനിക്ക് ഇതിന്റെ പേരിൽ രണ്ട് ചെക്കുകൾ തന്നെന്നും അവ വണ്ടിച്ചെക്കുകളായിരുന്നെന്നും രാധികാ വെമുല പറഞ്ഞു.

തങ്ങളെ ഇങ്ങനെ കബളിപ്പിക്കേണ്ട കാര്യമെന്തായിരുന്നെന്ന് രാധികാ വെമുല ചോദിക്കുന്നു. പണം നൽകാനാകില്ലെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതിയായിരുന്നു. കൊറിയറിൽ വണ്ടിച്ചെക്കുകളയച്ച് കബളിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല: രാധിക പറഞ്ഞു.

അതെസമയം ചെക്കുകൾ ബൗൺസായത് ക്ലറിക്കൽ പിഴവു കൊണ്ടാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു.

ആന്ധ്രപ്രദേശ് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘന നൽകിയ ഭൂമിയിൽ 160 സ്ക്വയർ യാർഡിൽ രണ്ടു മുറികളുള്ള വീട് നിർമിച്ചു നൽകുമെന്നായിരുന്നു മുസ്ലിം ലാഗിന്റെ വാഗ്ദാനം. മൂന്നു മാസത്തിനകം വീട് നിർമിച്ചു നൽകുമെന്ന് ലീഗ് വാഗ്ദാനം ചെയ്തതായി 2016 മെയ് 16ന് പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ഈ വാഗ്ദാനത്തിൽ രോഹിത് വെമുലയുടെ കുടുംബത്തിന് വലിയ ആഹ്ലാദമുണ്ടായിരുന്നു. ചെറുപ്പത്തിൽ മുത്തശ്ശിയുടെ വീട്ടിലായിരുന്നു തങ്ങളുടെ താമസമെന്നും പിന്നീട് വാടവീട്ടിലേക്ക് മാറിയതിനു ശേഷം സ്വന്തമായൊരു വീട് എന്നത് സ്വപ്നമായി അവശേഷിക്കുകയാണെന്നും രോഹിത് വെമുലയുടെ അനുജൻ രാജാ വെമുല അന്ന് പ്രതികരിച്ചു.

ഹൈദരാബാദ് സർവ്വകലാശാലയിലെ എംഎസ്എഫിന്റെ ഇടപെടലിനെ തുടർന്നാണ് മുസ്ലിം ലീഗ് നേതൃത്വം വീട് വെച്ചു കൊടുക്കാൻ തീരുമാനമെടുത്തതെന്നും അന്നത്തെ റിപ്പോർട്ടുകളിലുണ്ടായിരുന്നു. രോഹിത് വെമുല പ്രവര്‍ത്തിച്ചിരുന്ന അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് എംഎസ്എഫ്. വീടു വെച്ചു നൽകുന്ന കാര്യം യൂത്ത് ലീഗ് സെക്രട്ടറി സികെ സുബൈർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും