സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അച്ഛനായി ജോസഫ‌്; നീനു വീണ്ടും കോളേജിൽ

വിമെന്‍ പോയിന്‍റ് ടീം

കോളേജ‌് അധികൃതർ നൽകിയ രേഖയിൽ  നീനു ചാക്കോയുടെ രക്ഷകർത്താവിന്റെ കോളത്തിൽ കെവിന്റെ അച്ഛൻ ജോസഫ‌് ഒപ്പുവച്ചു. 'ഇവളുടെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ‌്. പഠനം തുടരാനാണ‌് തീരുമാനം'. ജോസഫ‌് അറിയിച്ചു. വിഷാദം ഇനിയും മായാത്ത മുഖം പരമാവധി പ്രസന്നമാക്കാൻ ശ്രമിച്ച‌് നീനു ഒപ്പമുണ്ടായിരുന്നു. അമലഗിരി ബികെ കോളേജിന്റെ ക്യാമ്പസിൽ ഒരിക്കൽകൂടി അവളെത്തി. തുടർപഠനത്തിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തെന്ന പ്രഖ്യാപനമൊന്നും അപ്പോൾ നീനു അറിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന നീനുവിനെ വല്ലാതെ തകർത്തതായിരുന്നു ഭർത്താവ‌് കെവിന്റെ മരണം‌. 'ഇവളിനി ഞങ്ങളുടെ കുടുംബത്തിലൊരാളാ'ണെന്ന‌് പറഞ്ഞ ജോസഫ‌് ഇപ്പോൾ എല്ലാ അർഥത്തിലും അവൾക്ക‌് രക്ഷിതാവായി. കോളേജിൽ ബിഎസ‌്സി ജിയോളജി മൂന്നാംവർഷ വിദ്യാർഥിനിയാണ‌് നീനു.  

ബുധനാഴ‌്ച രാവിലെ നീനു കോളേജിൽ എത്തിയപ്പോൾ കൂട്ടുകാരികൾക്ക‌് കണ്ണീരിന്റെ നനവുള്ള ആഹ്ലാദം. അൽപസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക‌്. കോളേജ‌് അധികൃതരുമായി അച്ഛന്റെ സ്ഥാനത്തുനിന്ന‌് ജോസഫ‌് സംസാരിച്ചു. സഹപാഠികൾ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പഠനം തുടരാനും നിരന്തരം നിർബന്ധിച്ചു. അധ്യാപകർക്കും നീനുവിനെ കണ്ടപ്പോൾ ആഹ്ലാദം. ക്ലാസ‌് തുടങ്ങിയിട്ട‌് ഏതാനും ദിവസമായിരുന്നു. ബുധനാഴ‌്ച  ഉച്ചവരെ പഴയ നോട്ടുകൾ കൂട്ടുകാരുടെ സഹായത്തോടെ കുറിച്ചെടുത്തു. ജീവിതത്തിന്റെ പുതിയ അധ്യായം അവടെ ആരംഭിച്ചു.

അവൾക്ക‌് സ്വപ‌്നങ്ങൾ ഏറെയുണ്ട‌്. അതിനുള്ള എല്ലാ സഹായവുമായി സർക്കാരും.  വൈകിട്ട‌് കോളേജിൽനിന്ന‌് തിരികെ കൂട്ടിക്കൊണ്ടു പോകാനും അച്ഛനെത്തി. കെവിന്റെ മരണത്തിനു ശേഷം ഇപ്പോഴാണ‌് കോട്ടയം ചവിട്ടുവരി ജങ‌്ഷനിലെ തന്റെ വർക‌്ഷോപ്പിലേക്ക‌് ജോസഫ‌് പോയി തുടങ്ങിയത‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും