സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റില്‍; പിടിയിലായത് മഹാരാഷ്‌ട്രയില്‍ നിന്ന്

വിമെന്‍ പോയിന്‍റ് ടീം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേര്‍ക്കു വെടിയുതിര്‍ത്തയാളെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോറിനെ പ്രത്യേക അന്വേഷണ സംഘം  മഹാരാഷ്ട്രയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു.

കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി. നവീന്‍കുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാടു പുലര്‍ത്തുന്നയാളാണെന്നും അവര്‍ക്കു വേണ്ടിയാണു താന്‍ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാള്‍ പറഞ്ഞതായി അറസ്റ്റിലായ കെ.ടി. നവീന്‍കുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും