സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആനന്ദിബെന്‍ പട്ടേലിനെ മാറ്റാന്‍ നീക്കം

വിമെൻ പോയിന്റ് ടീം

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റാന്‍ നീക്കം. ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക പരിഗണിക്കാനാണ് സാധ്യത. ഹരിയാനയിലോ പഞ്ചാബിലോ ഇവരെ ഗവര്‍ണ്ണറായി നിയമച്ചേയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെയാണ് നീക്കം. നിതിന്‍ ഭായ് പട്ടേല്‍ ഗുജറാത്ത മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് ആനന്ദിബെന്നിനെ മാറ്റുന്നത്‌. ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാരുടെ പ്രക്ഷോഭം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആനന്ദിബെന്നിനു കഴിയാത്തതാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്നും മാറ്റാന്‍ കാരണമെന്നും കരുതുന്നു. ഗുജറാത്തിന്‍ പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കാനും കേന്ദ്രനേതൃത്വത്തിന് പദ്ധതിയയുണ്ട്.നിലവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായേ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹത്തെ കേന്ദ്രത്തില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനം.

മോദിയുടെ പിന്തുണയോടെയാണ് ആനന്ദിബെന്‍ മുഖ്യമന്ത്രിപദത്തിലെത്തിയത് . ആര്‍ എസ് എസിന്‍റെ കാര്യമായ പിന്തുണ ആനന്ദിബെന്നിനു ലഭിച്ചിരുന്നില്ല എന്നതും അവരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാനുളള കാരണമായി കരുതുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനിടയില്‍ ഐക്യമില്ലാത്തത് തിരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ഭീതിയും പാര്‍ട്ടി നിലനില്‍ക്കുന്നുണ്ട്. ആനനന്ദിബെന്നിനെ മാറ്റുന്നതു സംബന്ധിച്ച് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിവരുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും