സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക‌് മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍: മന്ത്രി ശൈലജ

വിമെന്‍ പോയിന്‍റ് ടീം

ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് മൾട്ടി പർപ്പസ് ആർട്ട് സെന്റർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സെന്ററിലെ വിദഗ‌്ധപരിശീലനത്തോടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ‌് ഉദ്ദേശിക്കുന്നത‌്.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളിൽ മാജിക് പരിശീലനത്തിലൂടെ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ നടത്തിയ പഠന റിപ്പോർട്ട് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 23 കുട്ടികൾക്ക്അഞ്ചുമാസം നീണ്ടുനിന്ന ‘എംപവർ' പരിശീലനം നല്കിയത്. ഇതിൽ 5 കുട്ടികൾ ഇപ്പോൾ മാജിക് പ്ലാനറ്റിൽ സ്ഥാപിച്ചിട്ടുള്ള എസ്ഐഡി എംപവർ ഇൻകുബേറ്റർ സെന്ററിലെ മുഴുവൻ സമയ മജീഷ്യന്മാരാണ്. അവർ അതിലൂടെ വരുമാനവും കണ്ടെത്തുന്നു.

മാജിക് പരിശീലനം നേടിയ കുട്ടികളിൽ പൊതുവിലുണ്ടായിട്ടുള്ള വികാസം, ആരോഗ്യനിലവാരം, ദിനചര്യകൾ ചെയ്യുന്നതിൽ ഉണ്ടായിട്ടുള്ള പുരോഗതി, ബുദ്ധിപരമായ വികാസം, സ്വഭാവവ്യതിയാനം മുതലായ സൂചികകളിലുണ്ടായ മാറ്റമാണ് റിപ്പോർട്ടിലുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും