സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിപാ പൂര്‍ണമായും നിയന്ത്രണ വിധേയം: മന്ത്രി കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

നിപാ വൈറസ് ബാധ പൂര്‍ണണായും നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. നിപാ കേസുകള്‍ ഇനി റിപ്പോര്‍ട്ട്
ചെയ്യാന്‍ സാധ്യതയില്ലെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 

ഇത് വരെ ടെസ്റ്റ് ചെയ്തതില്‍ 317 കേസുകളുടെ റിസല്‍ട്ട് നെഗറ്റീവ് ആണ് രേഖപ്പെടുത്തിയത്.18 കേസുകള്‍ മാത്രമാണ് പോസീറ്റീവായിരുന്നത്. നിപാ വൈറസ് നെഗറ്റീവ് ആയ  നഴ്‌സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും  മലപ്പുറം സ്വദേശി  ഉബീഷ്  വ്യാഴായ്ചയും ആശുപത്രി വിടും. ഇവരെ ഇന്ന്  സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ആദ്യ ഇന്‍ക്വിബിലേഷന്‍ പിരീഡ് അവസാനിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും