സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തനിക്കും കുടുംബത്തിനും ബിജെപിയില്‍ നിന്നും മോദി സര്‍ക്കാരില്‍ നിന്നും ഭീഷണിയെന്ന് ബര്‍ഖ ദത്ത്‌

വിമെന്‍ പോയിന്‍റ് ടീം

അധികാരത്തില്‍ വളരെ ശക്തരായവരില്‍ നിന്ന് തനിക്കും കുടുംബത്തിനും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. വീടൊഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെന്റെ രാജ്യമാണോ – ബര്‍ഖ ദത്ത് ചോദിക്കുന്നു.

അധികാരത്തില്‍ വളരെ ശക്തരായവരില്‍ നിന്ന് തനിക്കും കുടുംബത്തിനും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. വീടൊഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെന്റെ രാജ്യമാണോ – ബര്‍ഖ ദത്ത് ചോദിക്കുന്നു. തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരിക്കും ഉത്തരവാദികളെന്ന് ബര്‍ഖ ദത്ത് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. പുതിയ ടിവി ന്യൂസ് പ്രോജക്ടുകളൊന്നും ചെയ്യരുത് എന്നാണ് ഭീഷണി. എന്റെ ഫോണ്‍ ടാപ്പ് ചെയ്യുന്നു. ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തും എന്നൊക്കെയാണ് ഭീഷണി. ഞാനും കുടുംബവും നിരീക്ഷണത്തിലാണ് എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞത്. ഗവണ്‍മെന്റ് ഇത്തരത്തില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. തനിക്കെതിരായി വരുന്ന ഭീഷണികള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതായും ബര്‍ഖ ദത്ത് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും