സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദീപ നിശാന്തിനെതിരെ അപകീര്‍ത്തി പ്രചാരണം; ഒരു ബിജെപി പ്രവര്‍ത്തകനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

വിമെന്‍ പോയിന്‍റ് ടീം

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ സാമുഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

അറസ്റ്റിലായ ഒരാള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് വെരിഫിക്കേഷന്‍ അടക്കമുള്ള കടമ്പകള്‍ ബാക്കിയുള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് വിവരം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും