സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മമത ബാനര്‍ജി ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

വിമെൻ പോയിന്റ് ടീം

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 178 സീറ്റുകളോടെയാകും ബംഗാളില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുക എന്നാണ് എബിപി സര്‍വ്വേ പ്രവചിക്കുന്നത്. 294 അംഗ അസംബ്ലിയില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്രയും സീറ്റുകള്‍ നേടുന്നത് എന്നതും ശ്രദ്ധേയമാണ്.
മെയ് 19ന് ഫലം വരാനിരിക്കേയാണ് മമതാ ബാനര്‍ജി ഭരണം തുടരുമെന്ന അഭിപ്രായ സര്‍വ്വേ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ 4ന് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം മമത ബാനര്‍ജിയുടെ ജയം തന്നെയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. 

മമതയെ മുട്ടുകുത്തിക്കാനായി രൂപം കൊണ്ട കോണ്‍ഗ്രസ് - സി പി എം സഖ്യത്തിന് ഒരു സര്‍വ്വേ ഫലം സാധ്യത നല്‍കിയില്ല. ഏഴ് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളില്‍ ഇത്തവണ വോട്ടെടുപ്പ് നടന്നത്. ബി ജെ പിക്ക് പരമാവധി മൂന്നോ നാലോ സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേകള്‍ പ്രവചിച്ചു. എബിപി - എസി നില്‍സണ്‍ മാര്‍ച്ചില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലും തൃണമൂല്‍ കോണ്‍ഗ്രസിന് 178 സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. സിപിഎം - കോണ്‍ സഖ്യത്തിന് 110 സീറ്റുകളും ബിജെപിക്ക് 1 സീറ്റും അന്ന് സര്‍വ്വേ പ്രവചിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും