സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയിലെ 90 ശതമാനം പേരും 30 വയസ്സിനുമുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് പഠനം

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയിലെ 90 ശതമാനം പേരും 30 വയസ്സിനുമുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് പഠനം. 2015-16 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടേതാണ് ഈ പഠനം. ഇതു പ്രകാരം ഇന്ത്യയിലെ പുരുഷന്‍മാര്‍ ഭൂരിഭാഗവും 20 മുതല്‍ 25 വയസ്സിനിടയിലും സ്ത്രീകള്‍ 15-19 വയസ്സിനിടയിലും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നെന്നും വ്യക്തമാക്കുന്നു.

നേരത്തെ വിവാഹിതരാവുന്ന പ്രവണതയാണ് സ്ത്രീകളിലെ ലൈംഗിക ബന്ധം നേരത്തെയാക്കുന്നത്. വിവാഹം ചെയ്യപ്പെടുന്ന വയസ്സാണ് ഇന്ത്യയിലെ ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാനമെന്നതാണ് സര്‍വേയിലെ കണക്കുകള്‍ പറയുന്നു.

വിദ്യാഭ്യാസ നിലവാരവും ലൈംഗിക ബന്ധത്തെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍വേ വിലയിരുത്തുന്നു. ഉന്നത വിദ്യഭ്യാസം നേടുന്നവര്‍ പഠനത്തിനായി സമയം നീക്കിവയ്ക്കുന്നതോടെ ഇത്തരക്കാര്‍ക്കിടയില്‍ ലൈംഗിക ബന്ധം വൈകാറാണ് പതിവ്. ഇവരില്‍ വിവാഹം വൈകുന്നതും പതിവാണ്. വിദ്യാഭ്യാസം അടിസ്ഥാനമാക്കിയുള്ള കണക്കില്‍ സ്തീകളും പുരുഷന്‍മാരും തമ്മിലുള്ള അന്തരം കുറവാണെന്നും കണക്കുകള്‍ പറയുന്നുണ്ട്.

അതേസമയം വിവാഹപൂര്‍വ ലൈംഗിക ബന്ധം നിഷിദ്ധമായാണ് ഇന്ത്യന്‍ സമുഹം കണക്കാക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളും സര്‍വേ കാണിക്കുന്നുണ്ട്. വെറും 11 ശതമാനം പുരുഷന്‍മാരും രണ്ടു ശതമാനം സ്ത്രീകളും മാത്രമാണ് 15-24 വയസ്സിനിടയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് സര്‍വെയില്‍ വെളിപ്പെടുത്തിയത്. ചത്തീസ്ഗഡിലും (21.1), മധ്യപ്രദേശിലുമാണ് (20.7) വിവാഹപൂര്‍വ ലൈംഗിക ബന്ധം നടത്തിയിട്ടുള്ളതായി കൂടുല്‍ പേര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഒരുലക്ഷത്തോളം സാംപിളുകളാണ് വിവരശേഖരണത്തിനായി ദേശീയ കുടുംബാരോഗ്യ സര്‍വേ പരിഗണിച്ചത്.

അതേസമയം, ലൈംഗിക ജീവിതത്തില്‍ ദക്ഷിണേന്ത്യക്കാരേക്കാള്‍ ഉത്തരേന്ത്യക്കാര്‍ സജീവമാണെന്നും സര്‍വേ പറയുന്നു. സര്‍വേയോട് പ്രതികരിച്ച ഹരിയാന, പഞ്ചാബ് ചത്തീസ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലുള്ള 55 ശതമാനം പേരും നാലാഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നും വ്യക്തമാക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ലൈംഗികതയില്‍ സജീവമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

തനിച്ച് ജീവിക്കുന്നവരില്‍ മൂന്നു ശതമാനം പുരുഷന്‍മാരും ഒരു ശതമാനത്തില്‍ താഴെ സ്ത്രീകളും നാലഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നും സര്‍വേ പറയുന്നു. കര്‍ണാടകവും (2 ശതമാനം) ഗുജറാത്തു (1.9 ശതമാനം) മാണ് ഈ കണക്കില്‍ മുന്നില്‍. വിവാഹം കഴിക്കാത്തവരോ ഒരിക്കല്‍ കഴിച്ച് ശേഷം ഏകാന്തജീവിതം നയിക്കുന്നവരേയൊ ആണ് തനിച്ച് ജീവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിവാഹം കഴിക്കാത്ത പുരുഷന്‍മാരില്‍ 14 ശതമാനവും സ്ത്രീകളിലെ രണ്ട് ശതമാനവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണെന്നും സര്‍വേ പറയുന്നു. തങ്ങളുടെ സുഹൃത്തുക്കളുമായോ ലിവിങ് പങ്കാളിയുമായോ ആണ് തങ്ങളുടെ ലൈംഗിക ബന്ധം നടത്തിയതെന്നും ഇവര്‍ പ്രതികരിക്കുന്നു. തനിച്ചു ജീവിക്കുന്ന പുരുഷന്‍മാരില്‍ 12 ശതമാനം പേര്‍ സാധാരണ സാഹചര്യങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് പറയുമ്പോള്‍ ആറു ശതമാനം പേര്‍ ഇതിനായി ലൈംഗിക തൊഴിലാളികളെ സമീപിച്ചതായും വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും