സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അംഗമായി നന്ദന

വിമെന്‍ പോയിന്‍റ് ടീം

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അംഗമായി ഇരിങ്ങാലക്കുട സ്വദേശി നന്ദന. ആണ്‍, പെണ്‍ എന്നീ രണ്ടു കോളങ്ങള്‍ക്കൊപ്പം എസ് എഫ് ഐ ‘മറ്റുള്ളവര്‍’ എന്നുകൂടി ചേര്‍ത്ത് ലൈംഗിക ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിപ്പിടിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. രാജസ്ഥാനില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ അംഗത്വവിതരണത്തില്‍ ഉള്‍പ്പെടുത്താന്‍ എസ്.എഫ്.ഐ തീരുമാനിച്ചത്. അവിട്ടത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ നന്ദന ഉപരിപഠനത്തിനായി അഡ്മിഷന്‍ തിരക്കുകളില്‍ ആണ്. തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് നന്ദന തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡിവൈഎഫ്‌ഐയും നേരത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തി യൂണിറ്റ് സ്ഥാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ശ്യാമ പ്രഭയാണ് ഡിവൈഎഫ്‌ഐ കുന്നുകുഴി വാര്‍ഡ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും