സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അവിശ്വസനീയം.....!

വിമെൻ പോയിന്റ് ടീം

മധ്യപ്രദേശിലെ ബെഹന്‍ഗ ഗ്രാമത്തില്‍ വിധവകളില്ല, എല്ലാ സ്ത്രീകളും വിവാഹിതരാണ്. ഗ്രാമത്തിലെ വിചിത്രമായ ആചാരങ്ങള്‍ കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല. വിവാഹത്തിന്‍റെ സങ്കല്‍പ്പങ്ങള്‍ വരെ മാറ്റി മറിക്കും. ഭര്‍ത്താവ് മരിച്ചാല്‍ ആ കുടുംബത്തില്‍ അടുത്ത അവിവാഹിതനെ കണ്ടെത്തി വിവാഹം കഴിക്കണം. അത് പേരക്കുട്ടിയാണെങ്കിലും വിവാഹം കഴിക്കണം എന്നതാണ് ഗ്രാമത്തിലെ ആചാരം.
ആറാം വയസ്സില്‍ മുത്തശ്ശിയെ വിവാഹം കഴിച്ച കഥകളുമുണ്ട്.വിധവ ഈ ഗ്രാമത്തില്‍ വിധവകളില്ല, എല്ലാ സ്ത്രീകളും ഭര്‍ത്താവ് മരിച്ച് പത്ത് ദിവസത്തിനുള്ളില്‍ അടുത്ത വിവാഹം കഴിക്കും. അതാണ് ഗ്രാമത്തിലെ ആചാരം.ചിലപ്പോള്‍ ആ കുടുംബത്തില്‍ പേരക്കുട്ടിയാണ് അടുത്ത ആണ്‍കുട്ടിയെങ്കിലും വിവാഹം കഴിക്കണം.പുരുഷന്‍ ഇല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ മറ്റാരും ഇല്ലെങ്കിലോ ആരും തയ്യാറാവാത്ത സാഹചര്യം വന്നാലോ വളയിടല്‍ ചടങ്ങ് നടത്തും. ഗ്രാമത്തിലെ മുതിര്‍ന്ന ആരെങ്കിലും വെള്ളിക്കൊണ്ടുണ്ടാക്കിയ വള സ്ത്രീയ്ക്ക് അണിയിക്കുന്നതോടെ അവള്‍ വിവാഹിതയായി തന്നെ കണക്കാകും. പിന്നീട് കഴിയുന്നത് അവരുടെ വീട്ടിലായിരിക്കും.
മുത്തച്ഛന്‍ മരിക്കുമ്പോള്‍ പതിറാം എന്ന ആണ്‍കുട്ടിയ്ക്ക് ആറ് വയസാണ്. അന്ന് 60 വയസ്സുള്ള മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു. പിന്നീട് എല്ലാ ചടങ്ങിലും ഭാര്യയും ഭര്‍ത്താവുമായാണ് ഇവര്‍ പങ്കെടുക്കുന്നത്. എന്നാല്‍ അവര്‍ തമ്മില്‍ പ്രായത്തില്‍ അന്തരമുള്ളതിനാല്‍ ശാരീരിക അടുപ്പം ഉണ്ടാകണമെന്നില്ല.
ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍തൃസഹോദരനെയും കൊച്ചുമകനെയും എന്നിങ്ങനെ പലരെയും വിവാഹം കഴിച്ച് ജീവിക്കുന്നവര്‍ ധാരാളമാണ്. പ്രായത്തിന് അധികം വ്യത്യാസം ഇല്ലാത്തവര്‍ ഒന്നിച്ച് സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങളുമുണ്ട്. പ്രായത്തില്‍ ഒരുപാട് വ്യത്യാസം ഉള്ളവരെ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് മുതിര്‍ന്ന് കഴിയുമ്പോള്‍ ഒരിക്കല്‍ കൂടി വിവാഹം കഴിക്കുന്നതിന് ഗ്രാമത്തിലെ ആചാരം അനുവദിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും