സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് സിബിഐ

വിമെന്‍ പോയിന്‍റ് ടീം

ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് സിബിഐ. ബിജെപി എംഎല്‍എ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതിന് സിബിഐക്ക് തെളിവുകള്‍ ലഭിച്ചു. ഫോറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും പെണ്‍കുട്ടി  ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നു തന്നെയാണ് സിബിഐ വ്യക്തമാക്കി. 

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എംഎല്‍എ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ബലാത്സംഗം നടക്കുന്ന സമയത്ത് സെന്‍ഗാറിന്റെ സഹായി ശശി സിംഗ് കാവല്‍ നിന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജില്ലാ മജിസ്ട്രേറ്റിന്റെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പൊലീസ് മനപ്പൂര്‍വ്വം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിപ്പിച്ചിരുന്നു. ഇത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നീക്കങ്ങളെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയും പിതാവും എത്തിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുപി മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ആത്മഹത്യാ ഭീഷണി മുഴക്കി, ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയും കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.  ഈ സംഭവത്തില്‍ എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും