സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘ഒഴിഞ്ഞ ചാക്കിന്റെ മറവില്‍ നിന്ന് അടിവസ്ത്രം അഴിച്ചുമാറ്റിച്ചു’ ; നീറ്റ് പരീക്ഷ പീഡനമായെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി

വിമെന്‍ പോയിന്‍റ് ടീം

പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍, ദന്തല്‍ പ്രവേശനപരീക്ഷയില്‍(നീറ്റ്) അശ്ലീലകരമായ രീതിയില്‍ അധ്യാപകന്‍ തുറിച്ചു നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പരിശോധനയുടെ ഭാഗമായി മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്കാണ് മോശം അനുഭവമുണ്ടായത്. മെറ്റല്‍ ഉള്ള വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത് എന്ന് സിബിഎസ്ഇ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റുന്നതിന് കുട്ടിയോട് നിരീക്ഷകര്‍ നിര്‍ദേശിച്ചത്.

അധ്യാപകന്റെ നെഞ്ചിലേക്കുള്ള തുറിച്ചുനോട്ടം അസഹ്യമായതോടെ ചോദ്യ പേപ്പര്‍ കൊണ്ട് ശരീരം മറച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഷാള്‍ ധരിച്ചിരുന്നില്ല. പരാതിക്കാരിക്കു മാത്രമല്ല ആ ഹാളില്‍ പരീക്ഷയ്ക്ക് വന്ന 25 പെണ്‍കുട്ടികളുടെയും മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റിച്ചതിന് ശേഷമാണ് ഹാളില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഴിഞ്ഞ ചാക്കിന്റെ മറവില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്. ഇതും നീറ്റ് പരിശോധനയുടെ നിയമത്തിന്റെ ഭാഗമാണെന്ന ധരിച്ച പെണ്‍കുട്ടി ഹാളില്‍ വച്ച് പ്രതികരിച്ചില്ല. പിന്നീട് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചു വന്ന ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് മറ്റു സെന്ററുകളില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെയാണ് കുട്ടി പൊലീസിനെ സമീപിച്ചത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ടൗണ്‍ നോര്‍ത്ത് എസ്ഐ , ആര്‍ രഞ്ജിത്ത് അറിയിച്ചു. നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡിനെ ചൊല്ലി കഴിഞ്ഞ വര്‍ഷവും വന്‍വിവാദങ്ങളുണ്ടായിരുന്നു. ഐപിസി 509, 354 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും