സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘പ്രതികളെ തൂക്കിലേറ്റൂ; അല്ലെങ്കിൽ ഞങ്ങളെ വെടിവച്ചുകൊല്ലൂൂ’; കഠ‌്‌‌‌‌വ പെൺകുട്ടിയുടെ ഉമ്മ പറയുന്നു

വിമെന്‍ പോയിന്‍റ് ടീം

പ്രതികളെ തൂക്കിലേറ്റൂ; അല്ലെങ്കിൽ ഞങ്ങളെ വെടിവച്ചുകൊല്ലൂവെന്ന‌് കഠ‌്‌വയിൽ വർഗീയഭ്രാന്തന്മാർ കൂട്ടബലാത്സംഗം ചെയ‌്തുകൊന്ന എട്ടുവയസ്സുകാരിയുടെ ഉമ്മ. ഇവിടെ നീതിയില്ലെങ്കിൽ തങ്ങൾ നാലുപേരെയും വെടിവച്ചുകൊല്ലൂവെന്ന‌് അവർ പറഞ്ഞു. മകളെ കൊന്നവരെ സ്വതന്ത്രമാക്കിയാൽ അവർ ഞങ്ങളെയും കൊല്ലും. ഞങ്ങൾക്ക‌് എല്ലാം നഷ്ടമായി. വീട‌്, സ്ഥലം എല്ലാം﹣ എൻഡിടിവിയോട‌് സംസാരിക്കവേ അവർ പറഞ്ഞു.

കേസിലെ വിചാരണ ജമ്മു കശ‌്മീരിനു പുറത്തുള്ള കോടതിയിലേക്ക‌് മാറ്റണമെന്ന‌് ആവശ്യപ്പെട്ട‌് ബാപ്പ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട‌്. ഈ ഹർജി കോടതി അടുത്തദിവസം പരിഗണിക്കും. കുടുംബത്തിന്റെ സുരക്ഷയോർത്ത‌് വിചാരണ ജമ്മു കശ‌്മീരിന‌് പുറത്തേക്ക‌് മാറ്റണമെന്നാണ‌് ഹർജിയിലെ ആവശ്യം. ജമ്മുവിലെ സാഹചര്യത്തിൽ വിചാരണ സമാധാനപരമായി നടക്കില്ലെന്നും ഹർജിയിൽ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും