സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും അംഗപരിമിതര്‍ക്കും തൊഴില്‍ വാഗ്ദാനവുമായി കേരള ടൂറിസം

വിമെന്‍ പോയിന്‍റ് ടീം

ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിക്കാനും സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരരിപ്പിക്കാനുമായി കേരള ടൂറിസം ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി 1000 ടൂറിസം റിസോഴ്സ് പേഴ്സണ്‍സിനെ (ടിആര്‍പി) നിയമിക്കുന്നു. ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും തിരഞ്ഞെടുക്കുന്ന ടിആര്‍പികളില്‍ ഒരു ഭിന്നലിംഗക്കാരനും രണ്ട് അംഗപരിമിതനും ഉള്‍പ്പെടും. ടിആര്‍പി ആകാന്‍ ഭിന്ന ലിംഗക്കാര്‍ക്ക് പ്രവൃത്തിപരിചയത്തിന്റെ ആവശ്യം ഇല്ല. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും ഇവര്‍ക്ക് ഇളവുകള്‍ വരുത്തിയിട്ടുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യത മാത്രം മതിയാകും. ഭിന്ന ലിംഗക്കാര്‍, അംഗപരിമിതര്‍ എന്നീ അപേക്ഷകര്‍ കുറവാണെങ്കില്‍ മാത്രമേ ജനറല്‍ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.

” ഭിന്നലിംഗക്കാരുടെയും, അംഗപരിമിതരുടെയും ഒരു മികച്ച പങ്കാളിത്തം ഞങ്ങള്‍ ഉറപ്പ് വരുത്തും” – കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ടൂറിസം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഭിന്നലിംഗക്കാരുടേയും, അംഗപരിമിതരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നുള്ള 2017ലെ സംസ്ഥാന ടൂറിസം നയത്തിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. 2022ഓടെ വിദേശ സഞ്ചാരികളുടെ വരവ് 100 ശതമാനമായും പ്രാദേശിക സഞ്ചാരികളുടെ വരവ് 50 ശതമാനമായും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന പങ്ക് ടിആര്‍പിയ്ക്ക് ആയിരിക്കും.

” ആദ്യഘട്ടത്തില്‍ 18നും 65നും വയസ്സിന് ഇടയിലുള്ള 750 ടിആര്‍പികളെ ആയിരിക്കും ഉത്തരവാദിത്വ ടൂറിസം മിഷനിലേക്ക് നിയമിക്കുക. എസ്എസ്എല്‍സിയാണ് പ്രധാന യോഗ്യത. ഡോക്ടറേറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി” – സംസ്ഥാന ആര്‍ടി മിഷന്‍ കോര്‍ഡിനേറ്റര്‍ എ.രൂപേഷ് കുമാര്‍ പറയുന്നു. മേയ് മൂന്ന് മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കും.

വരും ദിവസങ്ങളില്‍ 1000 ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിക്കാനുള്ള ചുമതലയും, റിസോഴ്സ് മാപ്പിംങ്, യാത്രകള്‍ സംഘടിപ്പിക്കുകയും, ടൂറിസം സംരംഭകരെയും നിക്ഷേപകരെയും സഹായിക്കുന്ന ചുമതലകള്‍ എന്നിവയും ഇവര്‍ക്ക് നല്‍കും. ഇവര്‍ ടൂര്‍ ലീഡേഴ്സായി പ്രവര്‍ത്തിക്കുകയും, ‘ഗ്രാമീണ ജീവിതങ്ങളുടെ അനുഭവങ്ങള്‍ ടൂര്‍ പാക്കേജുകള്‍’ പ്രചരിപ്പിക്കാന്‍ സഹായിക്കും – കുമാര്‍ പറയുന്നു.

ആര്‍ടി മിഷന്‍റെ നേരിട്ടുള്ള തൊഴിലാളികള്‍ അല്ലെങ്കിലും ആര്‍ടി മിഷന് നല്‍കിയിട്ടുള്ള ബഡ്ജറ്റില്‍ നിന്നായിരിക്കും ഇവര്‍ക്കുള്ള വരുമാനം ലഭിക്കുന്നത്. 750 ടിആര്‍പികളില്‍ 60 പേര്‍ തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും, 55 പേര്‍ കോട്ടയം, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും, 50 പേര്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ നിന്നും ആയിരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും