സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രീകലാ പ്രഭാകറിന്റെ മരണത്തില്‍ ഞെട്ടി മാധ്യമ ലോകം

വിമെന്‍ പോയിന്‍റ് ടീം

കൈരളി ടിവി മാധ്യമ പ്രവര്‍ത്തകയും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല പ്രഭാകറിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് മാധ്യമലോകം കേട്ടത്. ആത്മത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീകല ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരിക്കെ ശ്രദ്ധേയമായ അനേകം റിപ്പോര്‍ട്ടുകള്‍ ചെയ്ത ശ്രീകല പിന്നീട് ഡെസ്‌കിലേക്ക് മാറി. സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രചോദനമായിരുന്ന, ഊര്‍ജ്ജം പകര്‍ന്നു നല്‍കിയിരുന്ന ശ്രീകലയെയാണ് കൈരളിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നത്. എല്ലാവരോടും പരമാവധി സൗഹാര്‍ദത്തില്‍ പെരുമാറിയിരുന്ന അവര്‍ മികച്ച നേതൃപാടവവും കാഴ്ചവച്ചിരുന്നതായി കെയുഡബ്ല്യുജെയിലെ സഹപ്രവര്‍ത്തകയായ സോഫിയ ബിന്ദ് ഓര്‍മ്മിക്കുന്നു. ‘പുരുഷന്‍മാരോടൊപ്പം നിന്ന് ജയിച്ച മൂന്ന് സ്ത്രീകളില്‍ ഒരാളായിരുന്നു ശ്രീകല. മികച്ച നേതൃപാടവും ആര്‍ക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റവും ആയിരുന്നു അവരുടെ പ്രത്യേകത. എന്നാല്‍ എങ്ങനെയാണ് അങ്ങനെയൊരാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്ന് അറിയില്ല. വ്യകതിപരമായ പ്രശ്‌നങ്ങളാല്‍ ഇടക്ക് വിഷാദരോഗം പിടിപെടാറുണ്ടെന്ന് കഴിഞ്ഞ തവണ ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞിരുന്നു.’- അവര്‍ ഓര്‍മ്മിക്കുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീകല വനിതാമാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും