സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മകന്റെ രക്തസാക്ഷിത്വം ഈ അമ്മയെ തളര്‍ത്തിയില്ല

വിമെന്‍ പോയിന്‍റ് ടീം

മകനെ മാവോയിസ്‌റ്റുകള്‍ ക്രൂരമായി കൊലചെയ്‌തിട്ടും സാല്‍ക്കു സോറന്‍ എന്ന ധീരനായ സിപിഐ എം പ്രവര്‍ത്തകന്റെ അമ്മ ചിതമണി സോറന്‍ തളര്‍ന്നില്ല. വീണ്ടും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബംഗാളിലേക്കെത്തുമ്പോള്‍ മകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒട്ടും പതറാതെ തന്നെ ഈ അമ്മ സ്ഥാനാര്‍ഥികള്‍ക്കായി ചുമരെഴുതുയാണ്‌.

സിപിഐ എം പ്രവര്‍ത്തകന്‍ എന്ന ഒറ്റക്കാരണത്താലായിരുന്നു വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മാവോയിസ്റ്റുകള്‍ സാല്‍ക്കു സോറനെ ക്രൂരമായി കൊലപ്പെടുത്തിയത്‌. എന്നാല്‍ തന്റെ മകന്റെ രക്തസാക്ഷിത്വം ഈ അമ്മയ്ക്ക് കൂടുതല്‍ കരുത്ത് പകരുക മാത്രമാണ് ചെയ്തിരിക്കുന്നത്‌

ചെങ്കോടിക്കു കീഴില്‍, തന്റെ പ്രായത്തെപോലും കണക്കാക്കാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുകയാണവര്‍. മകന്റെ ചോരകൊണ്ട് ചുവന്ന ചെങ്കൊടിയേന്തി അവര്‍ വീണ്ടും നടന്നുകൊണ്ടിരിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും