സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

വിമെന്‍ പോയിന്‍റ് ടീം

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് അല്പ സമയത്തിനുള്ളില്‍ പുറത്ത് ഇറക്കും. ഇനി ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ പ്രാബല്യത്തില്‍ വരും

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഇനി വധശിക്ഷ നല്‍കുക. നേരെത്ത ജീവപര്യന്തം തടവയായിരുന്നു പോക്സോ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ.

സൂറത്ത്, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രം ഇറക്കിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ ഓര്‍ഡിനന്‍സ് പുറത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം സംബന്ധിച്ചനിലവിലെ പോക്സോ (protection of children from sexual offences ( POCSO) നിയമത്തില്‍ കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷ.

എന്നാല്‍ ദിനേനയെന്നോണം ഉത്തരേന്ത്യയില്‍ വ്യാപകമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമത്തിന് തയ്യാറാകുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ എന്ന നിലപാടിലേക്ക് സര്‍ക്കാരെത്തുന്നത്. രാജ്യത്ത് ദിവസം 106 റേപ്പ് കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് 2016 ലെ കണക്ക്. ഇതില്‍ 10 ല്‍ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് കണക്ക്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും