സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈലും ഉപയോഗിക്കുന്നതിന് വിലക്ക്

വിമെന്‍ പോയിന്‍റ് ടീം

പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്. ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഇയസ്പൂര്‍ ഖേദി ഗ്രാമ പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയതോടെ ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നു.

തങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാന്‍ അനുവാദമില്ലെന്നും അവർക്കത് ചേരില്ലെന്നും കുട്ടികൾ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് മൊബൈലിന് വിലക്ക് കൽപ്പിച്ചെതെന്നും ഗ്രാമത്തലവന്‍ പറയുന്നു.

ഈ നടപടിയെ വിചിത്ര സംഭവമായാണ് പെണ്‍കുട്ടികള്‍ കാണുന്നത്. തങ്ങളുടെ വസ്ത്രധാരണത്തിലല്ല പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ് കുഴപ്പമെന്ന് ഗ്രാമത്തിലെ പെണ്‍കുട്ടി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും