സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിലവിലുള്ള ലൈംഗിക വിദ്യാഭ്യാസം പോര; പുതുക്കിയ പദ്ധതിയുമായി കേന്ദ്രം

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പുതുക്കിയ ലൈംഗിക വിദ്യാഭ്യാസവുമായി കേന്ദ്രം ഒരുങ്ങുന്നു. ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രങ്ങൾ വർധിച്ചു വരുന്ന ഈ സമയത്ത് മോശം പെരുമാറ്റങ്ങളെയും സംസാരങ്ങളെയും തിരിച്ചറിയാനും പ്രതികരിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. 

അധ്യാപകരും കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമാണ് ലൈംഗിക വിദ്യാഭ്യാസത്തിനു നേതൃത്വം നൽകുക. ആഴ്ചയിൽ ഒരു പീരിയഡാണ് ഇതിനു വേണ്ടി മാറ്റി വെക്കേണ്ടത്. മൊത്തം 22 മണിക്കൂർ നീളുന്നതാണ് ക്ലാസ്. മാനവശേഷി വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും അത് പോരെന്ന ചിന്തയിൽ നിന്നാണ് ലൈംഗിക വിദ്യാഭ്യാസ പദ്ധതി പുതുക്കിയത്.

നല്ലതും ചീത്തയുമായ സ്പർശനങ്ങൾ, കൗമാരകാലത്തെ വ്യക്തിത്വം, ലൈംഗിക ചോദനകൾ, എതിർ ലിംഗത്തോടുള്ള ആകർഷണം തുടങ്ങിയ കാര്യങ്ങളൊക്കെ ലൈംഗിക വിദ്യാഭ്യാസത്തിൽ പഠിപ്പിക്കും. കൂടാതെ എച്ച്ഐവി ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണ്.

ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസം ഒരു വിവാദ വിഷയമാണ്. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പുതുക്കിയ ലൈംഗിക വിദ്യാഭ്യാസത്തോട് സർക്കാർ മുഖം തിരിച്ചിരിക്കുകയായിരുന്നുവെന്നും കൗമാര വിദ്യാഭ്യാസമെന്ന പേരിൽ തുടരാനായിരുന്നു തീരുമാനമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.എന്നാൽ ആരോഗ്യവകുപ്പും മാനവ വിഭവശേഷി വകുപ്പും പദ്ധതിയിൽ താത്പര്യം കാണിച്ചതോടെയാണ് സർക്കാർ വഴങ്ങിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും