സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉനാവോ ബലാത്സംഗ കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്നത് ദീപിക എസ് രാജവത്

വിമെന്‍ പോയിന്‍റ് ടീം

ജമ്മു കാശ്മീരിലെ കത്വവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയായ ദീപിക എസ് രാജവത്തിനോട് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകരില്‍ നിന്നും ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണി ഉണ്ടായതായി ദീപിക എസ്. രജാവത്ത് വെളിപ്പെടുത്തി.

പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അഭിഭാഷകയ്ക്ക് നേരെ വിലക്കും ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്. കാശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ദീപിക വെളിപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്, എനിക്ക് സംരക്ഷണം തന്നാല്‍ ഞാന്‍ തന്നെ കേസ് വാദിക്കും-ദീപിക പറഞ്ഞു.

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും