സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉന്നാവ കത്വവ ബലാത്സംഗം: പ്രതിഷേധം കത്തുന്നു

വിമെന്‍ പോയിന്‍റ് ടീം

യുപിയിലെ ഉന്നാവയിലെയും ജമ്മു കശ്മീരിലെ കത്വവയിലെയും ക്രൂരബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന്ന ബിജെപി നിയന്ത്രിത സർക്കാരുകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. യുപിയിലും ജമ്മു കശ്മീരിലും സർക്കാരിന്റെ ഒത്താശയോടെ നഗ്നമായ നിയമലംഘനമാണ് അരങ്ങേറുന്നത്. ജമ്മു കശ്മീരിലെ കത്വവയിൽ ദിവസങ്ങളോളം എട്ടുവയസ്സുകാരിയെ ആരാധനാലയത്തിനുള്ളിൽ കൂട്ടബലാത്സംഗത്തിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ സംരക്ഷിക്കാൻ ദേശീയപതാകകളുമായാണ് തീവ്രഹിന്ദുത്വശക്തികളും ബിജെപിയും രംഗത്തെത്തിയത്. കോടതിയിൽ കുറ്റപത്രം നൽകിയതോടെ കുറ്റവാളികൾക്ക് രക്ഷിക്കാൻ ബിജെപി എംഎൽഎമാരും ഒരുവിഭാഗം അഭിഭാഷകരും രംഗത്തുണ്ട്. 

യുപിയിലെ ഉന്നാവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎൽഎയെ ഇതുവരെ പൊലീസ് അറസ്റ്റുചെയ്തില്ല. പെൺകുട്ടിയുടെ അച്ഛൻ മർദനമേറ്റ് കൊല്ലപ്പെട്ടതോടെയാണ് പ്രതിരോധത്തിലായ സർക്കാർ എംഎൽയുടെ സഹോദരനെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതമായത്.  പിഞ്ചുകുട്ടികളെയടക്കം പീഡിപ്പിച്ചുകൊല്ലുന്നവരെ സംരക്ഷിക്കുന്ന ബിജെപി സർക്കാരുകൾക്കെതിരെ ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ അരങ്ങേറിയ പ്രതിഷേധറാലിയിൽ സ്ത്രീകളും യുവാക്കളുമടക്കം സമൂഹത്തിലെ നാനാതുറയിലുള്ളവർ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങൾ പ്രതിഷേധറാലി നടത്തി. സാമൂഹമാധ്യമങ്ങളിലും ശക്തമായ ഭാഷയിൽ പ്രതിഷേമുയർന്നു. പ്രമുഖസാഹിതകാരന്മാരും സാംസ്കാരിക പ്രവർത്തകരും ബോളിവുഡ് താരങ്ങളും  പ്രതിഷേധവുമായി രംഗത്തുവന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും