സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക നല്‍കാനെത്തിയ സിപിഎം വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

വിമെന്‍ പോയിന്‍റ് ടീം

പശ്ചിമബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വനിതകള്‍ അടക്കമുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎമ്മിന്‍റെ വനിത സ്ഥാനാര്‍ത്ഥികളെ ബ്ലോക്ക് ഓഫീസില്‍ നിന്ന് പിടിച്ചിറക്കി തൃണമൂല്‍ പ്രവര്‍ത്തകരായ പുരുഷന്മാര്‍ മര്‍ദ്ദിക്കുന്ന ഫോട്ടോകള്‍ സഹിതമാണ് ദേശാഭിമാനി വാര്‍ത്ത. പ്രതിപക്ഷമുക്ത പഞ്ചായത്ത് എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഹ്വാനം ഏറ്റെടുത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക അക്രമങ്ങളുമായി അഴിഞ്ഞാടുകയാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബസുദേബ് ആചാര്യയ്ക്കും രാമചന്ദ്ര ഡോമിനും തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റിരുന്നു. ബാങ്കുറയില്‍ സിപിഎം നിയമസഭ കക്ഷി നേതാവ് സുജന്‍ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മേയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുക മേയ് എട്ടിനാണ്. ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും