സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യോഗിയുടെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവിന് കസ്‌റ്റഡി മരണം

വിമെന്‍ പോയിന്‍റ് ടീം

തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.ഞായറാഴ്ച രാത്രിയില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഇയാളെ അശുപ്രതിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

തന്നെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെയാണ് യുവതി ആത്മഹത്യ ശ്രമം നടത്തിയത്.ആത്മഹത്യ ശ്രമത്തിനു പിന്നാലെ യുവതിയേയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിച്ചതായും സൂചനയുണ്ട്. യുവതിയും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി പരാതിയുമായി പലയിടത്തും ചെന്നെന്നും എന്നാല്‍ നടപടി സ്വീകരിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ലെന്നും യുവതി പറഞ്ഞിരുന്നു.
 
'ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി പലയിടത്തും പരാതിയുമായി ചെന്നു.എന്നാല്‍ ആരും അത് കേള്‍ക്കാന്‍ മനസുകാണിച്ചില്ല. എന്നെ ആക്രമിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നാണെന്റെ ആവശ്യം. അല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും.മുഖ്യമന്ത്രിയുടെ അടുത്തെത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല'. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ തങ്ങള്‍ക്കെതിരെ ഭീഷണികളുണ്ടായതായും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും