സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുത്തശ്ശിയെ മര്‍ദിച്ച് ചെറുമകള്‍; അന്വേണത്തിനെത്തിയവര്‍ അറിഞ്ഞത്.....

വിമെന്‍ പോയിന്‍റ് ടീം

ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്‌നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി. കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്. ചെറുമകള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് ദീപ എന്ന യുവതി അവരുടെ മുത്തശ്ശിയെ മര്‍ദിച്ചത്. അയല്‍ക്കാരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. കണ്ടുനിന്നവരിലൊരാള്‍ പകര്‍ത്തിയ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതറിഞ്ഞ് ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരില്‍നിന്നും അയല്‍ക്കാരില്‍നിന്നും മൊഴിയെടുത്തു. രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് (90) ദീപയ്‌ക്കൊപ്പം താമസിക്കുന്നത്. ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്..ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ട് നാളേറെയായി. രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്. പക്ഷേ, ഇതൊന്നും വയോജനങ്ങളെ മര്‍ദിക്കുന്നതിന് ന്യായീകരണമല്ല. അതിനുള്ള നിയമനടപടികള്‍ തുടരുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി.സുരേഷ്‌കുമാര്‍ പറഞ്ഞു. ഒപ്പം, ഈ കുടുംബത്തെ സഹായിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍വീട്ടിലെ ഒരാളുമായി ദീപ തര്‍ക്കമുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലുമെത്തി. ഇതിനുപിന്നാലെയാണ് മുത്തശ്ശിയോട് കലഹിച്ചതും അടിച്ചതും. ആ സമയം അങ്ങനെ സംഭവിച്ചുപോയതാണെന്ന് ദീപ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തി സിറ്റി പോലീസ് വയോധികരായ രണ്ടുപേരെയും അഗതിമന്ദിരത്തിലേക്ക് മാറ്റി. കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും