സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സര്‍ക്കാര്‍ കരാര്‍ജീവനക്കാര്‍ക്ക് ആറുമാസം പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പദ്ധതികളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.അവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. രശ്മി ആനി തോമസ് ഉള്‍പ്പെടെ വനിതാജീവനക്കാര്‍ നല്‍കിയ മൂന്നു ഹര്‍ജികളിലാണ് ഉത്തരവ്. കേരള സര്‍വീസ് ചട്ടപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് കോടതി വിലയിരുത്തി. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം 26 ആഴ്ചയാണ് പ്രസവാവധി. ഹര്‍ജിക്കാര്‍ക്ക് അതനുസരിച്ചുള്ള പ്രസവാവധി അനുവദിക്കാനാണ് കോടതിയുടെ നിര്‍ദേശം.

ക്ഷേമപദ്ധതിയുടെ ഭാഗമായാണ് പ്രസവാവധി ആറുമാസമായി ഉയര്‍ത്തിയിട്ടുള്ളത്. തൊഴില്‍രംഗത്തെ അവസരസമത്വം ഉറപ്പാക്കാനാണിത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള കരാര്‍ജീവനക്കാര്‍ക്ക് ഇതിന് അര്‍ഹതയില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അത് വിവേചനമാണ്. ഒരുവര്‍ഷത്തേക്കാണ് കരാര്‍നിയമനമെന്നും അതിനിടെ ആറുമാസം അവധി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ആ വാദം കോടതി അംഗീകരിച്ചില്ല. വര്‍ഷംതോറും കരാര്‍ പുതുക്കുന്നതുവഴി ഹര്‍ജിക്കാര്‍ സര്‍വീസില്‍ തുടരുകയാണെന്ന് കോടതി വിലയിരുത്തി.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കരാര്‍ ജീവനക്കാര്‍, ഗവ. സ്‌കൂളുകളിലെ കരാറടിസ്ഥാനത്തിലുള്ള റിസോഴ്‌സ് അധ്യാപകര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.മാതൃത്വമെന്ന ചുമതല നിറവേറ്റേണ്ട സ്ത്രീകള്‍ക്ക് അതിന്റെപേരില്‍ പൊതുതൊഴില്‍രംഗത്ത് അവസരസമത്വം നിഷേധിക്കരുതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും