സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അര്‍ബുദ ബാധയില്ലാത്ത സ്തനം നീക്കം ചെയ്ത് ആശുപത്രി; 18 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

വിമെന്‍ പോയിന്‍റ് ടീം

യുവതിയുടെ അര്‍ബുദ ബാധയില്ലാത്ത സ്തനം നീക്കം ചെയ്ത് ആശുപത്രി അധികൃതരുടെ ഗുരുതരമായ ചികിത്സാ പിഴവ്. യുവതിക്ക് 18 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. 2003ല്‍ ഡെറാഡൂണിലെ ഡോ. അഹൂജാസ് പത്തോളജി സെന്ററില്‍ നടന്ന സംഭവത്തിലാണ് 15 വര്‍ഷത്തിനു ശേഷം കോടതി വിധി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി എസ് വര്‍മ, കമ്മീഷന്‍ അംഗം വീണ ശര്‍മ എന്നിവരാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കരണ്‍പൂര്‍ സ്വദേശിനി യശോദ ഗോയലിനാണ് ആശുപത്രിയുടെ ഗുരുതര പിഴവ് മൂലം സ്തനം നഷ്ടമായത്. അര്‍ബുദ ബാധയുണ്ടെന്നു പറഞ്ഞ് പത്തോളജി സെന്ററിലെ ഡോക്ടര്‍മാര്‍ യുവതിയുടെ ഇടതുസ്തനം നീക്കം ചെയ്യുകയായിരുന്നു. ആശുപത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷമാണ് യുവതിയുടെ ഇടതു സ്തനത്തിന് അര്‍ബുദ ബാധയില്ലെന്ന് കണ്ടെത്തിയത്. ഇതോടെ, ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം ഉടന്‍ തന്നെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും