സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിവാദങ്ങളിലയ്ക്ക് വലിച്ചിഴയ്ക്കരുത്: ഹാദിയ

വിമെന്‍ പോയിന്‍റ് ടീം

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷം പീഡിപ്പിക്കപ്പെടുന്നതും പൂട്ടിയിടപ്പെടുന്നതും കഷ്ടമല്ലേ എന്ന് ഹാദിയ. എന്തിന്റെ പേരിലാണ് താനിത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതെന്ന് തനിക്കറിയാം. ഞാനാരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ളത് മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നെ, നമ്മുടെ ഭരണഘടന നമുക്ക് അനുവദിച്ചുതന്നിട്ടുള്ളതാണ് ഇഷ്ടപ്പെട്ട മതം അനുസരിച്ച് ജീവിക്കാനും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും. എന്നാല്‍ അതിന്റെ പേരില്‍ ഒരാള്‍ രണ്ടുവര്‍ഷത്തോളമൊക്കെ പീഡിപ്പിക്കപ്പെടുന്ന, ശരിക്കും പൂട്ടിയിടപ്പെടുന്ന ഒരവസ്ഥ നമ്മുടെ ഇന്ത്യയില്‍ പാടില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നു. ഞാനിങ്ങനെയൊക്കെ പറയേണ്ടൊരു സാഹചര്യം നമ്മുടെ ഇന്ത്യയില്‍ ഉണ്ടായത് ശരിക്കും കഷ്ടം തന്നെയാണ്. അതിന്റെയൊരു സങ്കടമാണ് ഞാന്‍ പങ്കുവയ്ക്കുന്നതെന്നും ഹാദിയ വ്യക്തമാക്കി.കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹാദിയ. ഞാനൊരു സാധാരണക്കാരിയാണ്. പരമോന്നതി നീതിപീഠത്തില്‍ നിന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. എനിക്കര്‍ഹതപ്പെട്ട സ്വാതന്ത്ര്യം കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. എനിക്ക് തടഞ്ഞുവച്ചിരുന്ന രണ്ട് സ്വാതന്ത്രങ്ങള്‍ക്കു വേണ്ടിയാണ് വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത്തേത് എനിക്ക് ശരിയെന്ന് തോന്നിയ ഒരു മതവിശ്വാസത്തില്‍ ഉറച്ചുനിന്ന് ജീവിക്കുക എന്ന അവകാശം. രണ്ടാമതായി ഞാന്‍ തെരഞ്ഞെടുത്ത ഒരു ജീവിതപങ്കാളിയോടൊത്ത് ജീവിക്കാനുള്ള അവകാശം. ആറുമാസം മുമ്പ് വീട്ടില്‍കയറിയപ്പോഴുള്ള ഒരു ലോകമല്ല, പുറത്തിറങ്ങിയപ്പോള്‍ ഒന്നാമത്തേത് എനിക്ക് ശരിയെന്ന് തോന്നിയ ഒരു മതവിശ്വാസത്തില്‍ ഉറച്ചുനിന്ന് ജീവിക്കുക എന്ന അവകാശം. രണ്ടാമതായി ഞാന്‍ തെരഞ്ഞെടുത്ത ഒരു ജീവിതപങ്കാളിയോടൊത്ത് ജീവിക്കാനുള്ള അവകാശം. ആറുമാസം മുമ്പ് വീട്ടില്‍കയറിയപ്പോഴുള്ള ഒരു ലോകമല്ല, പുറത്തിറങ്ങിയപ്പോള്‍ കണ്ടത്. എനിക്ക് അത്ഭുതം തോന്നി.

രാഹുൽ ഈശ്വർ പോലീസ് ചാരനാണെന്ന് വ്യക്തമാക്കി ഹാദിയ. മാത്രമല്ല രാഹുലിന് എതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പോലീസ് പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും ഹാദിയ പറഞ്ഞു.

തനിക്ക് കൗണ്‍സിലിങില്‍ പലതും അനുഭവിക്കേണ്ടി വന്നു. പോലീസ് സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്കു മുന്നില്‍ തൊഴുകൈകളോടെ നിന്നുവെന്നും ഹാദിയ ആരോപിച്ചു. മതം മാറിയത് വിവാഹം കഴിക്കാനല്ല. മാതാപിതാക്കളെ ദേശ വിരുദ്ധ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ ഇസ്ലാമിന് എതിരായ ശക്തികളാണ്. അവര്‍ തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നു വരെ ചിത്രീകരിച്ചു. ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

താന്‍ മുസ്ലീമാണെന്നും ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് ‘ഹാദിയ’എന്നാണെന്നും , ഇനിയും എന്നെ അഖിലേ എന്ന് വിളിക്കണമെന്നുണ്ടോയെന്നും ‘അഖില’ എന്ന പേര് നിയമാനുഹൃതം മാറ്റിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. വിവാഹം സാധുവാക്കിയതിനു പിന്നാലെ മൂന്ന് ദിവസത്തെ അവധിയ്ക്കു ശേഷം നാളെ സേലത്തേയ്ക്ക് തിരിക്കുമെന്നും കോളജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിലയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ഹാദിയ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും