സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

2.50 രൂപ വിലയുള്ള സാനിറ്ററി നാപ്കിനുകൾ സർക്കാർ പുറത്തിറക്കി

വിമെന്‍ പോയിന്‍റ് ടീം

അന്താരാഷ്ട്ര  വനിതാദിനാഘോഷത്തോ ടനുബന്ധിച്ച് 2.50 രൂപ വിലമതിക്കുന്ന ബയോഡിഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ സർക്കാർ പുറത്തിറക്കി.പ്രധാൻമന്ത്രി ഭാരതീയ ജനൌഷധി കേന്ദ്രങ്ങളിൽ ബയോഡിഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും. 

2018 മെയ് 28 മുതൽ 3200  ഭാരതീയ ജനൌഷധി കേന്ദ്രങ്ങൾ വഴി 10 രൂപയ്ക്ക് നാലു പാഡുകളാകും  ലഭ്യമാവുക.വനിതാദിനാഘോഷത്തോടനുബന്ധിച്ച് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് 'സുവിദ' എന്ന പേരിൽ സാനിറ്ററി നാപ്കിനുകൾ അവതരിപ്പിച്ചത്.

നാല് സാനിറ്ററി നാപ്കിനുകളുടെ ശരാശരി മാർക്കറ്റ് വില 32 രൂപയായിരിക്കുമ്പോൾ,  സ്ത്രീകളുടെ സുരക്ഷ ലക്ഷ്യംവച്ച് ഗവൺമെന്റ് ഈ ഓക്സോ ബയോഡിഗ്രേഡബിൾ പാഡുകൾ  10 രൂപയ്ക്ക് നാല് എണ്ണം വീതം നൽകും.  വിപണികളിൽ ലഭ്യമായ മറ്റു സാനിറ്ററി നാപ്കിനുകൾ നോണ്  ബയോഡിഗ്രേഡബിൾ  ആകുന്നു.

2015-16ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 58 ശതമാനവും പ്രാദേശികമായി തയ്യാറാക്കിയ നാപ്കിനുകൾ, സാനിറ്ററി നാപ്കിനുകൾ, ടാംപോൺസ് എന്നിവ ഉപയോഗിക്കുന്നതായി കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്ക്കാരിന്‍െറ  തീരുമാനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും