സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടി പാര്‍വതി

വിമെന്‍ പോയിന്‍റ് ടീം

സംസ്‌ഥാന  സർക്കാറിന്റെ 48ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിയായി പാർവതിയെയും(ടേക്ക്‌ ഓഫ്‌)മികച്ച നടനായി ഇന്ദ്രൻസിനെയും(ആളൊരുക്കം), സംവിധായകനായി ലിജോ ജോസ്‌ പെല്ലിശ്ശേരിയേയും (ഈ.മ.യൗ,)പ്രഖ്യാപിച്ചു. ഒറ്റമുറി വെളിച്ചമാണ്‌ മികച്ച സിനിമ.  മന്ത്രി എ കെ ബാലനാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌. 

ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ  പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ചാര്‍ലിയിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) - വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ഗായിക - സിതാര കൃഷ്ണകുമാര്‍ (വിമാനം)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - എം. സ്‌നേഹ (ഈട)

ടി വി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌.ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ്  മെംബർ സെക്രട്ടറി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും