സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വനിതാദിനാശംസകള്‍.....

വിമെന്‍ പോയിന്‍റ് ടീം

മാ൪ച്ച് 8 ലോകവനിതദിനമായി അംഗീകരിച്ചു തുടങ്ങിയിട്ട് വ൪ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.നിഷേധിക്കപ്പെട്ട അവകാശങ്ങളും അവസരങ്ങളും നേടിയെടുക്കുന്നതിനായി സ്ത്രീകള്‍ നടത്തുന്ന പോരാട്ടം അടുക്കളയുടെ നാലു ചുവരുകള്‍ ക്കുള്ളില്‍ തളയ്ക്കപ്പെട്ട സ്ത്രീസമൂഹത്തെ അവകാശ ബോധമുള്ള ജനതയായി മാറ്റിയതിനു പിന്നില്‍ ഉജ്ജ്വലമായചരിത്രമാണുള്ളത്. 1975 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ വ൪ഷമായി പ്രഖ്യാപിച്ചതോടെ എല്ലാ രാഷ്ട്രങ്ങളും വനിതാദിനാചരണം ഔദ്യോഗികമായി ഏറ്റെടുത്തു.# Press for Progress- ഇതാണ് 2018 ലെ വനിതാദിന മുദ്രാവാക്യം.

സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും രാഷ്ട്രീയമില്ലാതെ പരിഗണിക്കേണ്ട വിഷയങ്ങളാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എതിരെ നടക്കുന്ന പീഡനങ്ങളില്‍ ഒരു വ്യക്തിയോ കുടുംബമോ മാത്രമല്ല സമൂഹം ഒന്നടങ്കം ഉത്തരവാദിയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ ക്കെതിരെ സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്നതോടൊപ്പം എല്ലാവ൪ക്കും  തുല്യ അവസരം ഉറപ്പാക്കണം.ഈ വനിതാദിനത്തിലും സ്ത്രീശാക്തീകരണ പ്രവ൪ത്തനങ്ങള്‍ക്ക്  ആക്കം കൂട്ടാനും ലിംഗ സമത്വം കൈവരിക്കാനും നമുക്കു പ്രതിജ്ഞയെടുക്കാം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും