സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മനുഷ്യക്കടത്തിന്‍റെ ഇര

വിമെൻ പോയിന്റ് ടീം

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ ജീവിതം ആകെ മാറിയത്. നാലുവയസുകാരിയായ മകളുടേയും തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റേയും വിശപ്പടക്കാന്‍ ഒരു ജോലിക്ക് വേണ്ടി അവര്‍ അലഞ്ഞു. ഒടുവില്‍ ദില്ലിയില്‍ ഒരു ജോലി ശരിയായി. 5,000 രൂപ മാസ ശമ്പളമുള്ള ജോലി ഒരു അയല്‍വാസിയാണ് യുവതിയ്ക്ക് ശരിയാക്കി നല്‍കിയത്. ഗര്‍ഭാവസ്ഥയിലെ കഷ്ടതകള്‍ മറന്ന് മകളേയും കൂട്ടി തനിക്ക് ജോലി ശരിയാക്കിയ സ്ത്രീയ്‌ക്കൊപ്പം അവള്‍ സന്തോഷപൂര്‍വം യാത്രയായി. ഒപ്പം കുറേ പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു.
ദില്ലിയിലെത്തിയ യുവതി വൈകാതെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജോലി ശരിയാക്കി നല്‍കാമെന്നേറ്റ സ്ത്രീയായിരുന്നു ആദ്യമൊക്കെ കുഞ്ഞുങ്ങളുടേയും യുവതിയുടേയും ചെലവുകള്‍ നോക്കിയിരുന്നത്. വൈകാതെ അവര്‍ കാലുമാറിത്തുടങ്ങി. കുഞ്ഞുങ്ങളെ സംരക്ഷിക്കാമെന്നു പറഞ്ഞ സ്ത്രീ അവരുടെ ചെലവിന് വേണ്ടി മാസം 5,000 രൂപ ഏല്‍പ്പിക്കണമെന്ന് പറഞ്ഞു. അതിനു വേണ്ടി ലൈംഗിക തൊഴിലിലേര്‍പ്പെടാനും അവര്‍ തന്നെ നിര്‍ബന്ധിച്ചു. അപ്പോഴാണ് താന്‍ മനുഷ്യക്കടത്തിന്‍റെ ഇരയാണെന്നുള്ള സത്യം യുവതി തിരിച്ചറിഞ്ഞ്. മറ്റൊരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ യുവതിയ്ക്ക് ലൈംഗിക തൊഴിലാളിയാകേണ്ടി വന്നു.
ആദ്യമൊക്കെ ദിവസവും 20 മുതല്‍ 25 പേരായിരുന്നു യുവതിയുടെ ഇടപാടുകാര്‍. ഇതിനൊന്നും കൃത്യമായ പണം നല്‍കാറില്ലായിരുന്നുവെന്ന് യുവതി പറയുന്നു. അഞ്ചു വര്‍ഷം യുവതി ഈ രംഗത്ത് തുടര്‍ന്നു. തന്‍റെ  മക്കളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തനിക്ക് ഈ തൊഴില്‍ ചെയ്യേണ്ടി വന്നതെന്ന് യുവതി പറഞ്ഞു. തന്നെ ഈ തൊഴിലിലേക്കെത്തിച്ച സ്ത്രീയുടെ കൈവശമാണ് തന്‍റെ മക്കളുടെ സംരക്ഷണാവകാശം. തന്നെ തെറ്റിദ്ധരിപ്പിച്ച് ചില പേപ്പറുകളില്‍ അവര്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നും യുവതി പറയുന്നു. മൂത്ത മകളേയും തന്‍റെ വഴിയിലേക്കു കൊണ്ടു വരാനാണ് അവരുടെ ശ്രമം. അത് തനിക്ക് തടയണം. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് നടന്നു വരികയാണെന്നും അവര്‍ പറഞ്ഞു. ഇവരുടെ മൂത്ത മകള്‍ ഗുഡ്ഗാവിലെ ഒരു ഗവണ്‍മെന്‍റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിലാണുള്ളത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് യുവതിയുടെ ഇടപാടുകാരനായി എത്തിയ രാഗേഷ് എന്ന യുവാവാണ് യുവതിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. യുവതിയുടെ ദുരന്തകഥ കേട്ട രാഗേഷ് അവരെ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടു പോകുകയും വിവാഹം കഴിക്കുകയും ചെയ്തു. മക്കളെ തിരിച്ചു പിടിയ്ക്കുന്നതിനുള്ള നിയമ പോരാട്ടങ്ങള്‍ക്കായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. രാഗേഷില്‍ മറ്റൊരു കുട്ടി കൂടിയുണ്ട് യുവതിക്ക്.

കടപ്പാട്ഃറിപ്പോര്‍ട്ടര്‍



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും